പ്രകൃതി നല്ല ദൃശ്യങ്ങളൊരുക്കുന്നു...
കരവിരുതും മിഴിയറിവുമുള്ളോര് അതൊപ്പിയെടുക്കുന്നു....
എങ്കിലും ചിത്രത്തിനു മാറ്റു കൂടുന്നത് അതിനൊരു യോജിച്ച അടിക്കുറിപ്പുണ്ടാവുമ്പോഴല്ലേ?
Saturday, March 18, 2006
1. “ഇനി സീതേം കണ്ടു് മോതിരോം കൊടുത്തു് ...”
ദേ ഫോട്ടോ വന്നു. ഇനി അടിക്കുറിപ്പുകള്‍ പോന്നോട്ടെ.
അടുത്ത ശനിയാഴ്ച്ച വരെ വരുന്നതില്‍ വെച്ച് ഏറ്റവും മികച്ചതെന്നു തോന്നുന്ന അടിക്കുറിപ്പ് ഈ ചിത്രത്തിന്റെ തലക്കുറിപ്പായി മാറും!
അനില്‍ അതുല്യ സിദ്ധാര്ത്ഥന് പെരിങ്ങോടന് കലേഷ് ഇബ്രു കണ്ണൂസ് വിശാലന് ദേവന് മറ്റു 3-4 സ്ഥലം വെളിപ്പെടുത്താത്ത പഹയര് എന്നിവരുടെ എല്ലാവരുടേയും ചേര്‍ന്ന ഒരു അടിക്കുറിപ്പ് ഫോട്ടോ കാണാമ്മേലാ :(
സൂവിനോടും മറ്റു സകല ബൂലോകരോടും ആയിരത്തിയന്ഞൂറ് തവണ പറഞതാണ് ബ്ലോഗര്‍.കൊമില്‍ ഫോട്ടോകളിട്ടാല് ഞങള്‍ക്ക് കാണാന്‍ പറ്റില്ല്യാന്ന്. ഇവിടെ അതൊക്കെ ബ്ലോക്ക് ചെയ്തിരിക്കുന്നു.ഇത് അയിരത്തിഅഞൊറ്റിയൊന്നാമത്തെ തവണ. അതിനാല്‍ ഞാന്‍ എന്റെ സ്വന്തം പേരിലും മറ്റു സഹബ്ലോഗ് വായനക്കാര്‍/ബ്ലോഗന്മാര്/ബ്ലോഗിണിമാര് എന്നിവ്ുടെ പേരില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.ബഹിഷ്ക്കരിക്കുന്നു.(ക്ഷമിക്കുക, നിവര്‍ത്തിയില്ല!)
ഹാ ഹാ.. (ചിരി നില്ക്കുന്നില്ല). ആദ്യത്തേതു് അസാധുവായസ്ഥിതിക്കു് വേറെന്തെഴുതും എന്നോര്ത്തിരിപ്പായിരുന്നു ഞാന്‍. അരവിന്ദന്റെ കുറിപ്പുകണ്ടപ്പോള്‍ ഇനി ഒന്നും എഴുതേണ്ടെന്നു തീരുമാനിച്ചു.
മാന്ത്രിക ജീന്‍സ്: രണ്ടു പതിറ്റാണ്ടു മുന്‍പ് നിര്‍മ്മിച്ചതില്‍ പിന്നെ വെള്ളം തൊട്ടിട്ടില്ലാത്ത മാന്ത്രിക ജീന്‍സ് മുകളില്‍ക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണാം. വെള്ളത്തെ വികര്‍ഷിക്കാനുള്ള അദ്ഭുതസിദ്ധിയുള്ള ഇതു ധരിച്ചു കൊണ്ട് ഏതു ജലാശയത്തിനു മുകളിലൂടെയും അനായാസം, അപായമില്ലാതെ സഞ്ചരിക്കാന്‍ കഴിയും.
പിന്നെന്തിനാ ഒരു ബ്ലോഗും ഒരു സഭയും? ശ്രീജിത്തിനു ഇഷ്ടമുള്ള പേരിട്ട് ഒരു ചിത്രം പോസ്റ്റാക്കിയ പോരെ?
അടിക്കുറുപ്പെഴുതാത്ത ആരെയെങ്കിലും കൊണ്ട് സമ്മാനം നിര്ണ്ണയിപ്പിയ്കുക. എല്ലാത്തവണയും, ഒരാളെ വ്യക്തമായി തീരുമാനിച്ച അയാളെ, അടിക്കുറിപ്പ് മല്‍സരത്തില്‍ നിന്നു മാറ്റി നിര്‍ത്തി, അയാളെ കൊണ്ട് വിധി നിര്ണയിപ്പിയ്കുക.
ഇക്കാര്യത്തില്‍ ഞാന്‍ നിരപരാധി ആണ് യുവര്‍ ഓണര്‍. ഹൈക്കമാന്റിന്റെ കല്‍പ്പനകള്‍ അനുസരിച്ചു എന്നു മാത്രമേ എനിക്കറിയൂ. എന്നെ കൊല്ലാതെ വിടണം. വേണമെങ്കില്‍ കൈയ്യോ കാലോ ഒടിച്ചോ.
അരവിന്ദന്റെ ‘ചേച്ച്യേ..’ വായിച്ചാണ് ഞാനും അധികം ചിരിച്ചതെങ്കിലും, അടിക്കുറിപ്പ് എന്ന നിലക്ക് ‘ഇനി സീതേം കണ്ട്..‘ തകര്‍ത്തുവെന്ന് തന്നെ എന്റെയും അഭിപ്രായം.
ശ്രീജിത്ത്, നല്ല സെലക്ഷന്..സെലക്ഷന് മോശമായി എന്നു തോന്നുന്നവര്‍ക്ക് ഒരു ടിപ്പ്. അക്കരെ വീടുള്ള കാമുകി സീതയും, അവളുടെ അച്ചന് രാവണനും, മോതിരം പ്രേമലേഖനവുമായി എടുത്താല്‍ മതി. തോട് ചാടിക്കടന്നു പോകുന്ന ശ്രീജി ഇക്കരെ കാത്തിരിക്കുന്ന കാമുകന്റെ ഒരു ദൂതനും. എനിക്കിപ്പഴാ കത്ത്യേ :-)!
61 Comments:
ദേ ഫോട്ടോ വന്നു. ഇനി അടിക്കുറിപ്പുകള്‍ പോന്നോട്ടെ.
അടുത്ത ശനിയാഴ്ച്ച വരെ വരുന്നതില്‍ വെച്ച് ഏറ്റവും മികച്ചതെന്നു തോന്നുന്ന അടിക്കുറിപ്പ് ഈ ചിത്രത്തിന്റെ തലക്കുറിപ്പായി മാറും!
അനില്‍
അതുല്യ
സിദ്ധാര്ത്ഥന്
പെരിങ്ങോടന്
കലേഷ്
ഇബ്രു
കണ്ണൂസ്
വിശാലന്
ദേവന്
മറ്റു 3-4 സ്ഥലം വെളിപ്പെടുത്താത്ത പഹയര് എന്നിവരുടെ എല്ലാവരുടേയും ചേര്‍ന്ന ഒരു അടിക്കുറിപ്പ്
ഫോട്ടോ കാണാമ്മേലാ :(
ഫ്ലിക്കറില്‍ ഹോസ്റ്റിയാല് ഞങ്ങള്‍ യൂയേയിക്കാര്ക്കു കാണില്ല സഹോദരീ..
“ശൂന്യയുടെ സൂവേര്ഷന്”
അഭിനവ ഹനുമാന് ലങ്കയിലേക്ക്.
അല്ലെങ്കില്‍,
അഭിനവ ഹനുമാന്
അല്ലെങ്കില്‍,
ലങ്കാവനത്തിലെ സീതാദേവീ, ഹിയര്‍ ഐ കം.
അല്ലെങ്കില്‍,
ഹനുമാന്
ഇപ്പോ കാണാമോന്നു നോക്കൂ
“വേണ്ടായിരുന്നു”
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതൊരു പുഴയായിരുന്നു, ഇന്നു മടക്കിവച്ച കാലുറകള്‍ നനയുവാന്‍ മാത്രം വെള്ളമില്ല.
അക്കരപ്പച്ച
മൈക് പവല്‍ വന്നു കാലു പിടിച്ചിട്ടാ വിട്ടു കൊടുത്തേ. അല്ലെങ്കില്‍ ദാ......... ഇങ്ങനെ!
ഹ ഹ ഹ.
അനിലേ. “വേണ്ടായിരുന്നു...”
അതുഗ്രന്‍..!!
അതിഷ്ടപ്പെട്ടു.
"എത്ത്വോ?”
"പിഴക്കല്ലേ ഈ എടുത്തുചാട്ടം!"
ഈ പുഴയും കടന്ന്
പിന്മൊഴികളില് എന്റെ അടിക്കുറിപ്പ് മോഷണം പോയോ?
“ പാമ്പ്...പാമ്പ് “
എനിക്കു വിസ കിട്ടി
ന്നാലും അവളിതെന്നോട് ചെയ്തല്ലോ.....
തോട്ടിലോട്ട് അച്യുതാ ചാടൊല്ല ചാടൊല്ല!!
"ആരാണ്ടാ എന്നെ ബാക്കീന്നു പിടിച്ചുന്ത്യേ !!??”
സൂവിനോടും മറ്റു സകല ബൂലോകരോടും ആയിരത്തിയന്ഞൂറ് തവണ പറഞതാണ് ബ്ലോഗര്‍.കൊമില്‍ ഫോട്ടോകളിട്ടാല് ഞങള്‍ക്ക് കാണാന്‍ പറ്റില്ല്യാന്ന്. ഇവിടെ അതൊക്കെ ബ്ലോക്ക് ചെയ്തിരിക്കുന്നു.ഇത് അയിരത്തിഅഞൊറ്റിയൊന്നാമത്തെ തവണ.
അതിനാല്‍ ഞാന്‍ എന്റെ സ്വന്തം പേരിലും മറ്റു സഹബ്ലോഗ് വായനക്കാര്‍/ബ്ലോഗന്മാര്/ബ്ലോഗിണിമാര് എന്നിവ്ുടെ പേരില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.ബഹിഷ്ക്കരിക്കുന്നു.(ക്ഷമിക്കുക, നിവര്‍ത്തിയില്ല!)
നെല്ലിക്കാ തളം പിന്നില്‍, ചെമ്പരത്തിക്കാടു മുന്നില്‍.
അയ്യോ!!!! കീഴ്മേല്‍ മൂക്കൊപ്പം വെള്ളം
പറന്നു പറന്നു പറന്നു......
"ഇനി സീതേം കണ്ടു് മോതിരോം കൊടുത്തു് രാവണ്ണന്റെ വീടിനു തീയുമിട്ടു്, തിരിച്ചിങ്ങോട്ടൊരു ചാട്ടക്കമുണ്ടു്"
(തെക്കു തെക്കു് കൊല്ലത്തോ നെടുമങ്ങാട്ടോ ഉള്ള ഒരാളാണീ കുറുപ്പെന്നു്, ചാടുന്നതു ബ്ലോഗ്ഗന്മാരാരെങ്കിലുമാണെങ്കില് വിചാരിച്ചോട്ടേന്നു കരുതിയാണീ ഫാഷ. തടി സൂക്ഷിക്കണമല്ലോ ;))
തെറ്റിപ്പോയല്ലൊ സിദ്ധാര്ത്ഥഗുരോ നെടുമങ്ങാട്ട് കാര്‍ ഈ “മണ്ടത്തരങ്ങള്‍” കാണിക്കില്ല. എന്റെ ഊഹം ശെരിയാണെങ്കില്‍ എന്റെ കമന്റിലുണ്ട് ആ പഹയഹനുമാന്!!
ശരിയാണല്ലു്.
ഞാനതിപ്പൊഴാണു് ശ്രദ്ധിച്ചതു്. എന്റെ മുന്കുറിപ്പിനെ അസാധുവാക്കിയേക്കണേ സൂ.
പക്ഷേ ഏവൂരാനാണതിട്ടെന്നാണല്ലോ പിന്മൊഴിചേച്ചി പറയുന്നതു്. ഇതാണോ കുമാറേ മോഷണം പോയ കമന്റു്?
ഹിനിയിപ്പോ....
...കാലുവേണോ കൈ മതിയോ
...പരിയാരം വേണോ പുഷ്പഗിരി മതിയോ
....ഹെനിക്കുമാത്രമിങ്ങിനെയൊക്കെ-ത്തോന്നുന്നതെന്താണെന്റീശ്വരാാാാാാാ
‘ശൂന്യതയില്‍ ഒരു നിമിഷം’
എന്റെ ലീഡറേ,ഞാനിതാ വരുന്നു. ഒരു സീറ്റെനിക്കും
വേണ്ടാ വേണ്ടാ.
അതു ഞാനിട്ടതാ...
അതേ തൊട്ടൊള്ള കളി വേണ്ടാ.
:)
ഇത് ഏവൂരാന്റെ അടുത്ത തലവാചകമാണോ ? :))
അഞ്ജു ചാടുന്നത് കണ്ട് കുഞ്ചു ചാടിയാല്‍ ...
"ഒന്നിനു പോയോന് രണ്ടും കയിഞ്ഞിട്ട്.. ബെള്ളം തൊടാതെ.. ദാ.. ഇങ്ങനെ"
‘വിനാശകാലേ വിപരീത ബുദ്ധി‘
ഹയ്യോ!!! ആരാ എന്റെ ഇരുചക്ര ശകടത്തിന്റെ seat ഊരിയതു്???!!!
(കടപ്പാടു്: ‘വന്ദനം‘ സിനിമയിലെ ജഗദീഷ്)
കടം കിട്ടാനുള്ളവര്‍ പുറകെ.
എന്റയ്യോ..ഞാന്‍ കുളിസീന്‍ കാണാന്‍ വന്നതല്ലേ ചേച്ച്യേ..ഒരു പാവം വഴിപോക്കനാണേ..”
‘അവിടെ ബിരിയാണി ഫ്രീയായിട്ട് കൊടുക്കുന്നുണ്ട്’
സലിംകുമാര്‍ ടോണില്‍.
ഹാ ഹാ.. (ചിരി നില്ക്കുന്നില്ല).
ആദ്യത്തേതു് അസാധുവായസ്ഥിതിക്കു് വേറെന്തെഴുതും എന്നോര്ത്തിരിപ്പായിരുന്നു ഞാന്‍. അരവിന്ദന്റെ കുറിപ്പുകണ്ടപ്പോള്‍ ഇനി ഒന്നും എഴുതേണ്ടെന്നു തീരുമാനിച്ചു.
മൈനാകമില്ലെങ്കിലും...
ജയ് ജയ് ജയ് ജയ് ജയ് ഹനുമാന്!
നായില്ലാ കര തേടി..!
എന്റെ വയറ്റില്‍ക്കിടക്കുന്ന വെള്ളം വെച്ചു നോക്കുമ്പോള്‍ ഇതൊക്കെ ഒരു വെള്ളമാണോ?
ഒന്നുകില്‍ ആണ്‍കിളി അക്കരേക്ക്...
അമ്മായ്യേ.. ഓള്‍ടെ കാര്യം ഞമ്മളേറ്റെന്നു പറഞ്ഞോളി.. ന്നാലും യ്ക്ക് പൊരിച്ച പശ്ശി കോയി ബേണ്ടായേ...
‘എന്റെ ചെരിപ്പവിടെയിട്ടോണ്ടുപോ പട്ടീ..’
pizhakatha Chattam
മാന്ത്രിക ജീന്‍സ്:
രണ്ടു പതിറ്റാണ്ടു മുന്‍പ് നിര്‍മ്മിച്ചതില്‍ പിന്നെ വെള്ളം തൊട്ടിട്ടില്ലാത്ത മാന്ത്രിക ജീന്‍സ് മുകളില്‍ക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണാം. വെള്ളത്തെ വികര്‍ഷിക്കാനുള്ള അദ്ഭുതസിദ്ധിയുള്ള ഇതു ധരിച്ചു കൊണ്ട് ഏതു ജലാശയത്തിനു മുകളിലൂടെയും അനായാസം, അപായമില്ലാതെ സഞ്ചരിക്കാന്‍ കഴിയും.
പുഴ തോടായി. മുട്ടു മറയ്ക്കുവാന്‍ വെള്ളമില്ല. മറുകണ്ടം ചാടുവാന്‍ എന്തെളുപ്പം!
സമ്മാനം പ്രഖ്യാപിച്ചോ? ഒരു പങ്ക് എനിക്കും വേണം. ഞാനിതാ വരുന്നേ.
ശ്രീജിത്തേ, സമ്മനം ഇങ്ങനെ മതിയൊ?
തല്ലൊഴികെ എന്തും ഞാന്‍ സ്വീകരിക്കും ശനിയാ, അപ്പൊ സമ്മാനം എനിക്കു തന്നെ? മുന്‍കൂറായി നന്ദി.
പത്തേമാരീടറ്റത്തെത്തീട്ടൊറ്റച്ചാട്ടം
ഇങ്ങനാടാ എന്റെയഛൻ ഗൾഫിലെത്തീത്
ചീറ്റിംഗ് ചീറ്റിംഗ്...
പിന്നെന്തിനാ ഒരു ബ്ലോഗും ഒരു സഭയും? ശ്രീജിത്തിനു ഇഷ്ടമുള്ള പേരിട്ട് ഒരു ചിത്രം പോസ്റ്റാക്കിയ പോരെ?
അടിക്കുറുപ്പെഴുതാത്ത ആരെയെങ്കിലും കൊണ്ട് സമ്മാനം നിര്ണ്ണയിപ്പിയ്കുക. എല്ലാത്തവണയും, ഒരാളെ വ്യക്തമായി തീരുമാനിച്ച അയാളെ, അടിക്കുറിപ്പ് മല്‍സരത്തില്‍ നിന്നു മാറ്റി നിര്‍ത്തി, അയാളെ കൊണ്ട് വിധി നിര്ണയിപ്പിയ്കുക.
ഇക്കാര്യത്തില്‍ ഞാന്‍ നിരപരാധി ആണ് യുവര്‍ ഓണര്‍. ഹൈക്കമാന്റിന്റെ കല്‍പ്പനകള്‍ അനുസരിച്ചു എന്നു മാത്രമേ എനിക്കറിയൂ. എന്നെ കൊല്ലാതെ വിടണം. വേണമെങ്കില്‍ കൈയ്യോ കാലോ ഒടിച്ചോ.
സിദ്ധാര്‍ത്ഥന്റെ ഈ കമന്റ് കണ്ടിരുന്നില്ല..
അഭിനന്ദനങ്ങള്‍!
അഭിനന്ദനം സിദ്ധാ.
*ശ്രീജിത്താണോ ഈ പടത്തിലെ മോഡല്‍?
അഭിനന്ദനങ്ങൾ, സിദ്ധാർത്ഥാ.....കണ്ണ് ഗ്രാച്ച് ഇച്ചുലേഷൻസും
അഭിനന്ദനം സിദ്ധു :)
അഭിനന്ദനങ്ങള്‍ സിദ്ധാര്‍ത്ഥാ...അഭിനന്ദനങ്ങള്‍..!
തോന്നിയത് വിളിച്ചുപറഞ്ഞാല്‍ അടിക്കുറിപ്പാവില്ലാല്ലേ?ഛെ, അറിയില്ലായിരുന്നു. ഇല്ലെങ്കില്‍..
അരവിന്ദന്റെ ‘ചേച്ച്യേ..’ വായിച്ചാണ് ഞാനും അധികം ചിരിച്ചതെങ്കിലും, അടിക്കുറിപ്പ് എന്ന നിലക്ക് ‘ഇനി സീതേം കണ്ട്..‘ തകര്‍ത്തുവെന്ന് തന്നെ എന്റെയും അഭിപ്രായം.
അല്ല, എന്താണ് സമ്മാനം?
സിദ്ധാര്‍ത്ഥാ കൈയ്യടികള്‍ സ്വീകരിക്കൂ
ഡിയര്‍ സിഡ്..കംഗാരു റിലേഷന്‍സ്..:-))
ശ്രീജിത്ത്, നല്ല സെലക്ഷന്..സെലക്ഷന് മോശമായി എന്നു തോന്നുന്നവര്‍ക്ക് ഒരു ടിപ്പ്.
അക്കരെ വീടുള്ള കാമുകി സീതയും, അവളുടെ അച്ചന് രാവണനും, മോതിരം പ്രേമലേഖനവുമായി എടുത്താല്‍ മതി. തോട് ചാടിക്കടന്നു പോകുന്ന ശ്രീജി ഇക്കരെ കാത്തിരിക്കുന്ന കാമുകന്റെ ഒരു ദൂതനും. എനിക്കിപ്പഴാ കത്ത്യേ :-)!
"കാലത്തു് മനോരമക്കാരു് വിളിച്ചപ്പോഴാണു് സമ്മാനം എനിക്കാണെന്നറിഞ്ഞതു്. പിന്നെയങ്ങോട്ടു് പത്രക്കാരുടേം ടീവീക്കാരുടേം ബഹളമായിരുന്നു. ഇപ്പൊഴാ ഒന്നുഫ്രീയായതു്."
(നെറ്റിലേക്കു് കേറിപ്പോയാൽ ഇടി കിട്ടുമെന്നാണു് കമ്പനിയുടെ താക്കീതു്. അതുകൊണ്ടിതൊക്കെ കാണാൻ വൈകി എന്നും തർജ്ജമിക്കാം)
നന്രി പൊതുമക്കളേ
നന്രി ശ്രീജിത്തേ
നന്രി സൂ
Post a Comment
ഈ ലേഖനത്തിലേക്കുള്ള കണ്ണികള്‍:
Create a Link
<< Home