Friday, March 24, 2006

ലക്കം 2 -(click on the picture to zoom)

44 Comments:

At 3/26/2006 01:30:00 PM, Blogger evuraan ഇങ്ങനെ എഴുതി:...

മനസ്സിലിരിക്കട്ടേ വേല.

കഴിഞ്ഞതിന്റെ വിജയി ആരെന്നറിഞ്ഞിട്ടു മതി ഇനി കാ‍ര്യങ്ങള്...

:)

3/26/2006 01:30:00 PM  
At 3/26/2006 01:56:00 PM, Blogger ശ്രീജിത്ത്‌ കെ ഇങ്ങനെ എഴുതി:...

ദാസാ, ഇവിടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.

3/26/2006 01:56:00 PM  
At 3/26/2006 02:04:00 PM, Blogger ദേവന്‍ ഇങ്ങനെ എഴുതി:...

ചീഞ്ഞതാവില്ല, ഇവിടെ നാറുന്നെങ്കില്‍ അത്‌ അട്ടിന്‍ കാട്ടം ആയിരിക്കും ശ്രീജിത്തേ.

ഒന്നാം മത്സരം തീര്‍ന്ന ശേഷം ഞാന്‍ കുറിപ്പു കുറിക്കാം ഞാന്‍

3/26/2006 02:04:00 PM  
At 3/26/2006 02:09:00 PM, Blogger അതുല്യ ഇങ്ങനെ എഴുതി:...

ഒന്നും "അടി" ക്കുറുപ്പായിട്ട്‌ തോന്നുന്നില്ലാ. ഒരു മറുചോദ്യം.

ഈ ചിത്രത്തില്‍ കാണുന്ന ജന്തുക്കള്‍ടെ പേരു പറയുക.

ആട്‌.


അടിക്കുറുപ്പിനു കോപ്പ്പുള്ള ചിത്രങ്ങള്‍ തെരെഞ്ഞടുക്കാന്‍ ഒരു ഒരു സഭയാവാം ആദ്യം എന്നൊരു വിചാരവും മനസ്സില്‍ വന്നു ചേരുന്നു.

3/26/2006 02:09:00 PM  
At 3/26/2006 03:41:00 PM, Blogger ഗന്ധര്‍വ്വന്‍ ഇങ്ങനെ എഴുതി:...

This comment has been removed by a blog administrator.

3/26/2006 03:41:00 PM  
At 3/26/2006 03:43:00 PM, Blogger ഗന്ധര്‍വ്വന്‍ ഇങ്ങനെ എഴുതി:...

നീ എന്നില്‍ മാംസദാഹമുണറ്‍ത്തുന്നു. നിന്റെ മേനി എന്റെ പുതപ്പു, നിന്‍ മുലഞ്ഞെട്ടുകള്‍ എന്‍ ദാഹാറ്‍ത്ത ചുണ്ടിലെ ക്ഷീരധാര....

3/26/2006 03:43:00 PM  
At 3/26/2006 03:49:00 PM, Blogger വക്കാരിമഷ്‌ടാ ഇങ്ങനെ എഴുതി:...

മുൻപേ ഗമിക്കുന്ന പെണ്ണാടുതന്റെ
പിൻപേ ഗമിക്കുന്നു തവിട്ടുമുട്ടൻ

3/26/2006 03:49:00 PM  
At 3/26/2006 04:37:00 PM, Blogger അതുല്യ ഇങ്ങനെ എഴുതി:...

ഗന്ധര്‍വന്‍ ഈ കൊത്തവര ഉണക്കിയ പോലെ മെലിഞ്ഞ ഈ ജന്തുക്കളെ കണ്ടിട്ട്‌ ഇങ്ങനെയൊക്കെ അടിക്കുറിപ്പിട്ടാ.... നാട്ടീ പോയപ്പോ കണ്ണാടി കടയിലൊന്നും പോകാന്‍ പറ്റിയില്ലായിരുന്നോ?

3/26/2006 04:37:00 PM  
At 3/26/2006 04:58:00 PM, Blogger ഗന്ധര്‍വ്വന്‍ ഇങ്ങനെ എഴുതി:...

ചുരത്തുന്ന പാല്‍ കുടങ്ങളുള്ള നാടന്‍ കോലാടുകലുടെ മാംസം .... പച്ചില തിന്നു ഗുളിക ഉരുട്ടുന്ന അവരെ കാണുമ്പോള്‍ ഗന്ധറ്‍വ രസനക്കള്‍ ഉണരുന്നു. വീണ്ടും പറയട്ടെ:- അവ എന്നില്‍ മാംസദാഹമുണറ്‍ത്തുന്നു. അവയുടെ മേനി എന്റെ പുതപ്പു, അവയുടെ മുലഞ്ഞെട്ടുകള്‍ എന്‍ ദാഹാറ്‍ത്ത ചുണ്ടിലെ ക്ഷീരധാര....

അതുല്യ പച്ചിലഭുക്കാണൊ?

3/26/2006 04:58:00 PM  
At 3/26/2006 08:41:00 PM, Blogger ശനിയന്‍ \OvO/ Shaniyan ഇങ്ങനെ എഴുതി:...

“കാനനഛായയില്‍ ഇന്നു മേയാന്‍, ഞാനും വരട്ടെയോ നിന്റെ കൂടേ“?
“പാടില്ല പാടില്ല നമ്മെ നമ്മള്‍, പാടെ മറന്നൊന്നും ചെയ്തു കൂടാ..“

3/26/2006 08:41:00 PM  
At 3/26/2006 09:06:00 PM, Blogger ഉമേഷ്::Umesh ഇങ്ങനെ എഴുതി:...

അതുല്യേ,

അടിക്കുറിപ്പും സമസ്യാപൂരണവുമൊന്നും ഒറ്റ നോട്ടത്തില്‍ വരില്ല. മനസ്സില്‍ ക്രിയേറ്റിവിറ്റിയുള്ളവര്‍ അതു് പതുക്കെ കണ്ടുപിടിച്ചുകൊള്ളും.

പണ്ടൊക്കെ പൂരിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള സമസ്യകള്‍ പൂരിപ്പിക്കുന്നതായിരുന്നു കഴിവിന്റെ മാനദണ്ഡം. ഇവിടെ അടിക്കുറിപ്പിടാന്‍ ബുദ്ധിമുട്ടുള്ള ചിത്രങ്ങളാണു് സു തെരഞ്ഞെടുക്കുന്നതു് എന്നു കരുതിയാല്‍ പോരേ?

വഴക്കുണ്ടാക്കാതെ ഇരിക്കാന്‍ അതുല്യയ്ക്കാവില്ല, അല്ലേ? ഒരു കുറിപ്പിടാന്‍ പറഞ്ഞ ഗന്ധര്‍വനോടു കണ്ണാടി നോക്കാന്‍ പറയുന്നു, അടിക്കുറിപ്പിന്റെ കോപ്പു നോക്കുന്ന സഭയുണ്ടാക്കാന്‍ ഉപദേശം നല്‍കുന്നു, ഇനി എന്തൊക്കെയുണ്ടു ബാക്കി?

അതോ സ്ത്രീസഹജമായ സ്വഭാവങ്ങളോ? സു തൊടുന്നതു് എന്തായാലും - അതു് കഥയായാലും, അടിക്കുറിപ്പിനു ചിത്രമായാലും, പാചകത്തിനു കറിവേപ്പിലയായാലും, വൃത്തിയാക്കാന്‍ അമേദ്ധ്യമായാലും - അതില്‍ കയ്യിട്ടളിച്ചു് അതിനെ ചളമാക്കാണമെന്നു് പ്രതിജ്ഞയെടുത്തിറങ്ങിയിരിക്കുകയാണോ?

ഈയിടെ ഇതുപോലെ ഒരു കമന്റെഴുതിയതു തിരിച്ചെടുത്തു മാപ്പു മറഞ്ഞതാണു് ഞാന്‍ അടുത്ത കാലത്തു് ഏറ്റവും ഖേദിക്കുന്ന കുറ്റം. ഈ കമന്റിനു് ആ ദുര്യോഗമുണ്ടാവില്ല.

ക്ഷമിക്കൂ രേഷ്മേ, എനിക്കു നിങ്ങളുടെ വാക്കുകളുടെ സൌമ്യതയോടെ കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു് ആഗ്രഹിച്ചുപോവുകയാണു്. മനുഷ്യര്‍ ഭിന്നപ്രകൃതിയാണല്ലോ. ആടിനെക്കണ്ടാല്‍ ചിലര്‍ക്കു വാത്സല്യം, ചിലര്‍ക്കു മാംസദാഹം, ചിലര്‍ക്കു പാലു കുടിക്കാന്‍ കൊതി, ചിലര്‍ക്കു അകിട്ടിലെ ചോര കുടിക്കാന്‍ കൊതി, ചിലര്‍ക്കു് അതിനെ കണ്ണാടി കാണിക്കാന്‍ കൊതി...

ഇതൊക്കെ ഓരോ അടിക്കുറിപ്പായി പോരട്ടേ...

3/26/2006 09:06:00 PM  
At 3/26/2006 09:32:00 PM, Blogger ഉമേഷ്::Umesh ഇങ്ങനെ എഴുതി:...

ഈ സഭയുടെ ഒരു സംഘാടകനായി സു എന്നെയും ചേര്‍ത്തതിന്റെ അന്ധാളിപ്പു് ഇതുവരെയും മാറിയിട്ടില്ല. നല്ല ഫോട്ടോയെടുക്കാനുള്ള കലാബോധവും ക്യാമറയുമില്ല, അടിക്കുറിപ്പുകള്‍ എഴുതാനും തെരഞ്ഞെടുക്കാനുമുള്ള ബോധവുമില്ല, പിന്നെയെന്തിനു്?

പിന്നെ മനസ്സിലായി, സംഘാടകര്‍ പങ്കെടുക്കാന്‍ പാടില്ല. ആവൂ, സമാധാനമായി. അപ്പോള്‍ നല്ല അടിക്കുറിപ്പെഴുതാന്‍ കഴിഞ്ഞില്ലെങ്കിലും ആരും ചോദിക്കില്ലല്ലോ. അടിക്കുറിപ്പു് ആരെങ്കിലും ഇട്ടോളും. ഏറ്റവും നല്ലതു് ഉടമസ്ഥന്‍ തെരഞ്ഞെടുക്കുകയും ചെയ്യും. എനിക്കു സുഖം!

ആദ്യത്തെ പടം കണ്ടപ്പോള്‍ “ഇതെന്തു ചളം പടം, സൂവിനു വേറേ ഒന്നും കിട്ടിയില്ലേ” എന്നു തോന്നി. (എന്റെ കലാബോധമില്ലാത്ത മനസ്സിന്റെ തോന്നല്‍ മാത്രം. ശ്രീജിത്തേ, ക്ഷമിക്കണേ!) പക്ഷേ, അവയുടെ അടിക്കുറിപ്പുകള്‍ കണ്ടപ്പോള്‍ (എനിക്കു പാതിച്ചോറിന്റെ “എന്റെ വയറ്റില്‍ കിടക്കുന്ന...” എന്നതും, അരവിന്ദിന്റെ “എന്റയ്യോ..” എന്നതുമാണു് ഏറ്റവും ഇഷ്ടപ്പെട്ടതു്) ഇതുപോലെ നല്ല ഒരു ചിത്രത്തെയാണോ ഞാന്‍ ഇങ്ങനെ വിചാരിച്ചതു് എന്ന്നു തോന്നിപ്പോയി.

ഇത്രയും ദിവസം ആലോചിച്ചിട്ടും എനിക്കു് അതിനു് ഒരു അടിക്കുറിപ്പു തോന്നിയില്ല. എന്തു ചെയ്യാന്‍!

രണ്ടാമത്തെ പടവും തഥൈവ. കൊത്തവര ഉണക്കിയതുപോലെ കുറേ ജന്തുക്കള്‍. (പ്രയോഗത്തിനു് അതുല്യയോടു കടപ്പാടു്) ഇതിനൊക്കെ ആര്‍ക്കെങ്കിലും അടിക്കുറിപ്പെഴുതാന്‍ കഴിയുമോ? ഏതായാലും എനിക്കാവില്ല.

ഏതായാലും ഞാന്‍ രക്ഷപ്പെട്ടു. എന്നെങ്കിലും സു എന്നെ ഈ സ്ഥാനത്തു നിന്നു പുറന്തള്ളിയാല്‍ എനിക്കും ചോദിക്കണം, “ഇങ്ങനെയുള്ള ചവറു പടങ്ങളാണോടീ സഭയില്‍ ഇടുന്നതു്” എന്നു്.

3/26/2006 09:32:00 PM  
At 3/27/2006 09:01:00 AM, Blogger വിശാല മനസ്കന്‍ ഇങ്ങനെ എഴുതി:...

ശനിയന്‍ പറഞ്ഞത് തന്നെയായിരുന്നു ഞാന്‍ പറയാന്‍ വിചാരിച്ചത്.

ദേ, ഇതിനെങ്ങാ‍നും സമ്മാനം കിട്ടിയാല്‍, അത് പകുത്തില്ലെങ്കില്‍....അമ്മച്ചിയാണേ.. ഞനലമ്പുണ്ടാക്കും.

3/27/2006 09:01:00 AM  
At 3/27/2006 09:07:00 AM, Blogger ശനിയന്‍ \OvO/ Shaniyan ഇങ്ങനെ എഴുതി:...

വിശാലോ, അതേറ്റു.. :-)
ഒരു പാലമിട്ടാല്‍.. ;-)

3/27/2006 09:07:00 AM  
At 3/27/2006 09:48:00 AM, Blogger ഗന്ധര്‍വ്വന്‍ ഇങ്ങനെ എഴുതി:...

സഭ്യതക്കും അസഭ്യതക്കും ഇടയിലുള്ള പാലം തലമുടി നാരിന്റേതാണു. നാം ഉപയൊഗ്ഗിക്കുന്ന ഓരോ വാക്കിലും ദ്വയാറ്‍തങ്ങലുണ്ടു. ഗന്ധറ്‍വന്‍ ആ തല്‍മുടി നാര്‍ ഞാണിന്‍മേല്‍ കളിച്ചതാണൂ.
ഒരേ സമയം സഭ്യത, അസഭ്യത തോന്നും വിധം.
അത്തരം ഭാഷ ചൊടിപ്പിക്കുന്നതല്ലേ?. എതിറ്‍ക്കുന്നവറ്‍ക്കും രഹസ്യമായ ഒരു രുചി തൊന്നില്ലേ?.
ഗ്രാഫ്‌ കീഴോട്ടക്കണമെങ്കില്‍ ഗന്ധറ്‍വന്‍ റെഡി.

3/27/2006 09:48:00 AM  
At 3/27/2006 11:37:00 AM, Blogger bodhappayi ഇങ്ങനെ എഴുതി:...

ഏപ്രില്‍ കഴിഞ്ഞാല്‍ ഏതു മാസമാണാടേ?

3/27/2006 11:37:00 AM  
At 3/27/2006 12:45:00 PM, Blogger ഇളംതെന്നല്‍.... ഇങ്ങനെ എഴുതി:...

എടീ കൊച്ചു പെണ്ണേ ..ഒന്നു മൈന്‍ഡ്‌ ചെയ്യൂ.. ഞാന്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയൊന്നുമല്ല കേട്ടോ...

3/27/2006 12:45:00 PM  
At 3/27/2006 03:41:00 PM, Blogger ശ്രീജിത്ത്‌ കെ ഇങ്ങനെ എഴുതി:...

ഇത്ര നേരമായിട്ടും പഞ്ചാരയടിക്കാന്‍ ഒരു പെണ്ണാടിനെപ്പോലും കാണുന്നില്ലോ അളിയാ

3/27/2006 03:41:00 PM  
At 3/27/2006 03:48:00 PM, Blogger Durga ഇങ്ങനെ എഴുതി:...

ശ്ശെ നീ ഇങ്ങനെ പിണങ്ങിയാലോ? ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ? വേഗം വന്നു ഒരു ചായ ഉണ്ടാക്കിയേ...

3/27/2006 03:48:00 PM  
At 3/27/2006 03:56:00 PM, Blogger ദേവന്‍ ഇങ്ങനെ എഴുതി:...

തോനെ നേരവായല്ലപ്പീ ഒരേ നടപ്പുകള്‌ ? എവിടെയാടേ ചെല്ലാ നീ പറേണ തിരുമൂര്‍ത്തിക്ക്യേവ്‌?

3/27/2006 03:56:00 PM  
At 3/28/2006 11:34:00 AM, Blogger അരവിന്ദ് :: aravind ഇങ്ങനെ എഴുതി:...

ഡേയ്.അങ്ങോട്ട് നോക്കഡേ, ആ പാറക്കല്ലിന്റെ സൈഡില്‍, ഒരു ചരക്കു പോണ കണ്ടോ?

3/28/2006 11:34:00 AM  
At 3/28/2006 11:07:00 PM, Blogger സു | Su ഇങ്ങനെ എഴുതി:...

സുഹൃത്തുക്കളേ,

ഒരു കൂട്ടായ്മ പരീക്ഷണം എന്ന നിലയില്‍ തുടങ്ങിയ അടിക്കുറിപ്പ് ബ്ലോഗ് ഒരുവിധം നല്ല നിലയില്‍ പോകുന്നു എന്നു വിശ്വസിക്കുന്നു. എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ആത്മാര്‍ഥമായ അഭിപ്രായം അറിയിക്കാവുന്നതാണ്. ഇതുവരെയുള്ളതില്‍ ഒരു പ്രധാന പ്രശ്നം വളരെക്കുറച്ചു സുഹൃത്തുക്കള്‍ മാത്രമേ ഫോട്ടോ അയച്ചു തരാന്‍ താല്‍പ്പര്യം കാണിച്ചിട്ടുള്ളൂ എന്നതാണ്. അവര്‍ക്ക് നന്ദി. എല്ലാവരുടെ കൈയിലും നല്ല ഫോട്ടോകള്‍ ഉണ്ടാവും. എത്ര വേണമെങ്കിലും അയക്കാം. നിങ്ങളുടെ ഇഷ്ടം പോലെ. ബ്ലോഗ് മെച്ചപ്പെടുത്താന്‍ സഹായിക്കൂ.

3/28/2006 11:07:00 PM  
At 3/29/2006 03:44:00 PM, Blogger bodhappayi ഇങ്ങനെ എഴുതി:...

നിക്കെഡേ. ഗുഹ കാണാന്‍ ഞാനും വരുന്നു...

3/29/2006 03:44:00 PM  
At 3/29/2006 04:03:00 PM, Blogger വള്ളുവനാടന്‍ ഇങ്ങനെ എഴുതി:...

അവളുടെ ഒരു പടം പിടുത്തം....

നേരം ഒരുപടായല്ലൊ ദൈവമേ

3/29/2006 04:03:00 PM  
At 3/29/2006 04:09:00 PM, Blogger വക്കാരിമഷ്‌ടാ ഇങ്ങനെ എഴുതി:...

"ബ്ലോഗേഴ്സ് പാർക്ക്"

3/29/2006 04:09:00 PM  
At 3/30/2006 01:55:00 AM, Blogger Rajesh R Varma ഇങ്ങനെ എഴുതി:...

‘അവിടെ മട്ടന്‍ബിരിയാണി ഫ്രീയായിട്ട് കൊടുക്കുന്നുണ്ട്’
സലിംകുമാര്‍ ടോണില്‍.

3/30/2006 01:55:00 AM  
At 4/01/2006 05:16:00 AM, Blogger പാതിച്ചോര്‍ ഇങ്ങനെ എഴുതി:...

അര്‍ജ്ജുനാ, ആത്മാവിനെ മുറിക്കാന്‍ ഒരു അറവുകത്തിയ്ക്കും കഴിയില്ല, അതിനെ വറുക്കാന്‍ ഒരു ചീനച്ചട്ടിയ്ക്കും അതിനെ ദഹിപ്പിക്കാന്‍ ഒരു വയറിനും കഴിയില്ല.

4/01/2006 05:16:00 AM  
At 4/01/2006 05:24:00 AM, Blogger ഉമേഷ്::Umesh ഇങ്ങനെ എഴുതി:...

ഈ അരയന്നത്തിന്റെ പച്ചമലയാളമാണോ പാതിച്ചോര്‍?

(ഇതൊരു അടിക്കുറിപ്പല്ല.)

4/01/2006 05:24:00 AM  
At 4/01/2006 05:56:00 AM, Blogger യാത്രാമൊഴി ഇങ്ങനെ എഴുതി:...

രമണചന്ദ്രിക

എങ്കിലും, ചന്ദ്രികേ, നമ്മള്‍ കാണും
സങ്കല്പലോകമല്ലീയുലകം!

(ചങ്ങമ്പുഴയുടെ രമണനില്‍ നിന്നും)

4/01/2006 05:56:00 AM  
At 4/01/2006 05:57:00 AM, Blogger സിബു::cibu ഇങ്ങനെ എഴുതി:...

"ഒന്നു വേഗം നടക്കു മോളേ.. അടിക്കുറുപ്പന്‍മാരെന്നോ മറ്റോ പറയുന്ന ചിലവന്‍മാര് ഇറങ്ങിയിട്ടുണ്ട്. അവരുടെ കണ്ണീ പെട്ടാല്‍ പിന്നെ പടമാവും എന്നാ കേട്ടത്‌“

----
സൂ.. വെള്ളത്തിന്റെ കാര്യം പറഞ്ഞപോലെയാണ് ഫോട്ടോയുടേയും. ധാരാളമുണ്ട്‌. പക്ഷെ, വീട്ടിലുള്ളവരല്ലാതെ ഒരു ജീവിയും അതിലൊന്നുമില്ല.

4/01/2006 05:57:00 AM  
At 4/01/2006 07:50:00 AM, Blogger nalan::നളന്‍ ഇങ്ങനെ എഴുതി:...

ഇങ്ങക്കിപ്പം തിരുമൂര്‍ത്ത്യെല്ലേ കാണേണ്ടു, ഹ ഹ അങ്ങേരെവിടുണ്ടെന്നു പടച്ചോനും ഞമ്മക്കും മാത്രേ അറിയോളൂ, ബരീന്‍, ദ്ദാ എത്തിപ്പോയി. (മാമൂക്കോയാ സ്റ്റൈലില്‍)

4/01/2006 07:50:00 AM  
At 4/01/2006 09:54:00 AM, Blogger ഇന്ദു | Indu ഇങ്ങനെ എഴുതി:...

ഇവിട്യെല്ലാം പെണ്‍പടയാണല്ലോ! ഗുഹക്കകത്തേക്ക് ഞാന്‍ വരണോ പെണ്ണേ?!

4/01/2006 09:54:00 AM  
At 4/01/2006 10:11:00 AM, Blogger ദേവന്‍ ഇങ്ങനെ എഴുതി:...

വഴീം തെറ്റിയല്ലോ ദൈവമേ, നമ്മളിന്നു കറിയാകുമെന്നാ തോന്നുന്നത്‌..

4/01/2006 10:11:00 AM  
At 4/01/2006 10:06:00 PM, Blogger സു | Su ഇങ്ങനെ എഴുതി:...

സുഹൃത്തുക്കളേ,

രണ്ടാമത്തെ ചിത്രത്തിനും അടിക്കുറിപ്പുകള്‍ നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് കണ്ടെത്തിയതിനു നന്ദി.

ഇനി ഈ ചിത്രത്തിന്റെ ഉടമസ്ഥന്‍ തന്റെ ചിത്രത്തിനു ഏറ്റവും യോജിച്ച ഒരു അടിക്കുറിപ്പ് കണ്ടെത്തുന്നതുവരെ കാത്തിരിക്കാം.

ഈ ചിത്രത്തിന്റെ ഉടമസ്ഥന്‍ ഒരു നല്ല അടിക്കുറിപ്പ് തെരഞ്ഞെടുത്ത് ഈ ബ്ലോഗിന്റെ മെയില്‍ ഐഡി യില്‍ അറിയിക്കുമല്ലോ.

4/01/2006 10:06:00 PM  
At 4/03/2006 05:41:00 AM, Blogger പാതിച്ചോര്‍ ഇങ്ങനെ എഴുതി:...

(മുകളിലൊരു കമന്റിനു മറുപടി:)
പാതിച്ചോറിന്റെ അര്‍ത്ഥമറിയാന്‍ നിഘണ്ഡുവില്‍ നോക്കൂ കുട്ടീ.

4/03/2006 05:41:00 AM  
At 4/07/2006 11:03:00 AM, Blogger ശ്രീജിത്ത്‌ കെ ഇങ്ങനെ എഴുതി:...

കാണ്മാനില്ല.

മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം എടുത്ത് ഫോട്ടോഗ്രാഫറെ കാണ്മാനില്ല. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള ബ്ലോഗ്ഗ് കമ്മിറ്റി ഓഫീസിലോ, സു, വിശ്, ഉമേഷ് എന്നിവരില്‍ ആരെയെങ്കിലുമോ അറിയിക്കാന്‍ അപേക്ഷ.

അടിക്കുറിപ്പ്സഭയുടെ സാരഥികളോടായി ഒരു വാക്ക്. സമ്മാനം പ്രഖ്യാപിക്കാനും, സമ്മാനം കൊടുക്കാനും കാണിക്കുന്ന ഈ അമാന്തത്തില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.

4/07/2006 11:03:00 AM  
At 4/07/2006 03:57:00 PM, Blogger viswaprabha വിശ്വപ്രഭ ഇങ്ങനെ എഴുതി:...

ശ്രീജിത്ത് പറഞ്ഞത് ശരിയായ കാര്യം തന്നെയാണ്. രണ്ടാം ലക്കത്തിലെ ഫോട്ടോ ഇട്ട ആള്‍ (സൂഫി) ഈ ഭാഗത്തേക്ക് ഇതുവരെ വന്നിട്ടില്ല!

ഇത്രയും സമയം കഴിഞ്ഞതിനാല്‍ ഞാന്‍ സ്വല്പം സ്വാതന്ത്ര്യമെടുത്തു തന്നെ ആളുടെ പേര് ഇവിടെ
അനൌണ്‍സ് ചെയ്യുകയാണ്. എല്ലാവരും കൂടി അദ്ദേഹത്തിനെ പൊക്കിയെടുത്തുകൊണ്ടു വരുമെന്നു പ്രതീക്ഷിക്കുന്നു!


പ്രതീക്ഷിച്ചതില്‍നിന്നും വ്യത്യസ്തമായി അടിക്കുറിപ്പു സഭ മഹാ ദാരിദ്ര്യത്തിലാണ്. ദേവരാഗത്തിന്റെ ആഭിമുഖ്യത്തില്‍ നാമെല്ലാവരും കൂടി രചിക്കാന്‍ പോകുന്ന ചിത്രമഹാകാവ്യത്തിന് ഒരു പീഠിക എന്ന നിലയിലാണ് ഈ ബ്ലോഗ് തുടങ്ങിവെച്ചത്. ഇവിടത്തെ വിജയവും സഹകരണവും മുന്‍ നിര്‍ത്തിയാവാം ചിത്രമഹാകാവ്യത്തിന്റെ പടപുറപ്പാട് എന്നായിരുന്നു വ്യക്തിപരമായി എന്റെ ആശ. കൂട്ടുകാരെല്ലാവരും അസംഖ്യം ചിത്രങ്ങള്‍ അയച്ചുതരുമെന്നായിരുന്നു പ്രതീക്ഷ! പക്ഷേ ആകെ കിട്ടിയത് വളരെ കുറച്ചു മാത്രം. ഈ ആഴ്ചയാകട്ടെ ഒന്നു പോലും വന്നില്ല! ഇനി വേണമെങ്കില്‍ ആദ്യം അയച്ചുകിട്ടിയ ചിത്രങ്ങളില്‍ നിന്നുതന്നെ ഒന്നെടുത്താലോ എന്നാലോചിക്കേണ്ട ഗതികേടായി!

ഇക്കണക്കിനാണെങ്കില്‍ ഒന്നുകില്‍ അടിക്കുറുപ്പിന്റെ കളരി അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ ചട്ടങ്ങളില്‍ സ്വല്പം വെള്ളം ചേര്‍ക്കുകയോ വേണ്ടി വരും.
അങ്ങനെ വേണമോ?
നമുക്കിതു നടത്തിക്കൊണ്ടു പോകണ്ടേ?

വേണമെന്നാണെങ്കില്‍ എല്ലാവരും സഹായിക്കണം. എല്ലാ ആഴ്ചയിലും പരമാവധി ചിത്രങ്ങള്‍ അയച്ചുതരണം. തെരഞ്ഞെടുക്കാത്ത ചിത്രങ്ങള്‍ (അവ മോശമാണെന്നര്‍ത്ഥമില്ല) പ്രസിദ്ധീകരിക്കുന്നതല്ല. അതുകൊണ്ടു തന്നെ അപകര്‍ഷമോ ഉല്‍കര്‍ഷമോ തോന്നേണ്ട കാര്യവുമില്ല.

സൂ ഈ ബ്ലോഗ്ഗ് സാമാന്യം നന്നായി ഓപ്പറേറ്റു ചെയ്യുന്നുണ്ടെന്നു തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. സാങ്കേതികമായ സഹായത്തിനുവേണ്ടി മാത്രമാണ് ഞാനും ഉമേഷ് നായരും ഇപ്പോള്‍ ഇതിന്റെ പിന്നില്‍ ഉള്ളത്. ഇങ്ങനെത്തന്നെ മതിയെന്നാണെങ്കിലും, ഇനി ഇതു പോര, ഘടനയില്‍ എന്തെങ്കിലും വ്യത്യാസം വേണമെന്നാണെങ്കിലും ആ അഭിപ്രായവും കൂടി നിങ്ങള്‍ രേഖപ്പെടുത്തുമല്ലോ!

4/07/2006 03:57:00 PM  
At 4/07/2006 05:06:00 PM, Blogger അരവിന്ദ് :: aravind ഇങ്ങനെ എഴുതി:...

അഭിപ്രായം പറയാനുണ്ടേ..

1. ഫോട്ടോ അയച്ച വ്യക്തി തന്നെ വിജയിയെ തിരഞ്ഞെടുക്കണം എന്നത് മാറ്റണം. സൂവും, വിശ്വവും, ഉമേഷ്ജിയും കൂടെ അങ്ങു തിരഞ്ഞെടുത്താല്‍ മതി. അങ്ങനെയാണെങ്കില്‍ ഫോട്ടോയുടെ ഉടമയെ തപ്പി നടക്കണ്ടല്ലോ? കാലതാമസവുമില്ല്ല. അതാണ് ആര്‍ക്കും ഒരു താത്‌പര്യമില്ലാത്തത് എന്നു തോന്നുന്നു. ഒരു ഫിക്സഡ് പാനലാകുമ്പോള്‍ അത് നല്ല നര്‍മബോധമുള്ളവരുടെയാകുമ്പോള്‍ കൂടുതല്‍ കൊള്ളാം. (നിങ്ങള്‍ മൂന്നും തന്നെ മതി)

2. നര്‍മ്മത്തിന് പ്രാധാന്യം കൊടുക്കണം. ഈ ലക്കത്തിലേപോലെയുള്ള കാടിന്റെ ഫോട്ടോ കണ്ടിട്ട് എനിക്ക് അടുക്കുറിപ്പ് പോയിട്ട് ഒരു പൊടിക്കുറിപ്പ് പോലും വന്നില്ല. ഫോട്ടോ കിട്ടാന്‍ പ്രയാസമാണെങ്കില്‍ നല്ല തമാശ പടങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് തപ്പിയെടുക്കണം. ബൂലോഗരുടെ ഫോട്ടംസിന് പ്രിഫറന്‍സ്, പക്ഷേ ഇടക്കിടെ ഇന്റര്‍നെറ്റിലെ ഫോട്ടോകളില്‍ നിന്നും ഇടാം.

3. ബൂലോഗരുടെ ഫോട്ടോസ് ആയാല്‍ നന്ന്. ഉദാഹരണത്തിന് ഞാന്‍ കൂളിംഗ് ഗ്ലാസ്സും വയ്ച്ച് ഒരു സിഗരറ്റും കടിച്ച് പിടിച്ച്, ജോസ് പ്രകാശ് സ്റ്റൈലില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ വേണെങ്കില്‍ അടിക്കുറിപ്പിന് തരാം. നല്ല തമാശയുള്ള കമന്റുകള്‍ വരും. കറക്ട് സ്പിരിറ്റില്‍ അടിക്കുറിപ്പുകള്‍ എടുക്കണം എന്നു മാത്രം.

4. സമ്മാനം വല്ലതും കൊടുക്കാന്‍ കഴിയുമോ? ആടുത്ത മാസത്തിലെ അടിക്കുറിപ്പിന് ഞാന്‍ വേണെങ്കില്‍ സമ്മാനം സ്പോണ്‍‌സര്‍ ചെയ്യാം. വിജയി ആഫ്രിക്കയില്‍ വരികയാണെങ്കില്‍, ഫ്രീ ഫുഡ് ആന്‍റ്റ് അക്കോമെഡേഷന്‍ , യാത്ര, പ്രിട്ടോറിയ ഭാഗത്ത്. പിന്നെ ഗോള്‍ഡ് റീഫ് സിറ്റിയിലേയ്ക്ക് ഒരു ഫ്രീ പാസ്സ് :-))

5. അടിക്കുറിപ്പിനിടക്ക് സമസ്യാപൂരണവുമായാലോ?
“കട്ടപ്പുറം ക്രൈസ്തവ കാളിദാസന്‍” എന്ന വരിക്ക് പൂരിപ്പിച്ച സമസ്യ വളരെ ഫേയ്നസ് ആണല്ലോ? പക്ഷേ സമസ്യ സധാരണ മലയാളത്തിലായിരിക്കണം എന്നു മാത്രം.

4/07/2006 05:06:00 PM  
At 4/07/2006 05:26:00 PM, Blogger ശ്രീജിത്ത്‌ കെ ഇങ്ങനെ എഴുതി:...

അരവിന്ദാ, ഒന്നും രണ്ടും ആശയം എനിക്കിഷ്ടപെട്ടു. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതും അതു തന്നെ.

മൂന്ന് ആത്മഹത്യാപരമായത് കൊണ്ട് ഒന്നും കൂടി ആലോച്ചിച്ച് നോക്കിയിട്ട് വേണോ വേണ്ടയോ എന്ന് അരവിന്ദന്‍ തന്നെ പറ. എന്തിനും ഞാന്‍ റെഡി. അരവിന്ദന്റെ ആ ഫോട്ടോയ്ക്ക് ഇപ്പോഴെ അടിക്കുറിപ്പ് ഞാന്‍ കണ്ടു വച്ചു എന്നും കൂടെ മനസ്സിലാക്കിക്കോ.

നാലും എനിക്കിഷ്ടപെട്ടു. വിസയും വിമാനക്കൂലിയും കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.

അഞ്ച്, അതു ഒന്നു വിശദമാക്കിയിരുന്നെങ്കില്‍,.. എനിക്ക് അതങ്ങ് കത്തിയില്ല. ഞാന്‍ എന്തൊരു മണ്ടനാ.

4/07/2006 05:26:00 PM  
At 4/07/2006 05:38:00 PM, Blogger അരവിന്ദ് :: aravind ഇങ്ങനെ എഴുതി:...

ശ്രീജിത്തേ..-)

എന്റെ ഫോട്ടോയ്ക്ക് ഈയ് കണ്ട് വച്ച സീരിയസ്സ് അടിക്കുറിപ്പ് ഞാനൂഹിച്ചു.
“ഐശ്വര്യാറായിക്ക് ഒരു പുതു മണവാളന്‍“ എന്നല്ലേ..ശ്ശോ..അത്രക്കൊന്നും ഇല്ലെന്നേ..
നിന്റെ ഒരു കാര്യം..എന്റെ സൌന്ദര്യം കൊണ്ട് ഞാന്‍ തോറ്റു ട്ടോ!

നാല് ഞാന്‍ ഒന്നുദാഹരിച്ചതാ...അങ്ങനെ ഒരു ചൂണ്ടയിട്ടാല്‍, താമസ്സിയാതെ
ചുളുവില്‍ ഒരു ഫുള്‍ അമേരിക്കന്‍-ഗള്‍ഫ് ടൂറൊക്കും എന്ന് വിചാരിച്ച്!! ആഫ്രിക്ക വരെ വരാന്‍ വിസയും പ്ലേയ്‌നുമോ?
ജ്ജ് ആ അറബിക്കടലിക്ക് ചാടി ഇങ്ങട്ട് നീന്തെന്റിഷ്ടാ...ഞാന്‍ അങ്ങനെല്ലേ വന്നത്?

5 വിട്ടു കള. അക്കം തികയ്ക്കാന്‍ ഒരു അഭിപ്രായം പറഞ്ഞതാ. എങ്കിലും ആ കഥ പറയാം.
ഏതോ ഒരു മാസികയില്‍ സമസ്യാ പൂരണത്തിന് കൊടുത്ത വരി ഇതായിരുന്നു
“കട്ടപ്പുറം ക്രൈസ്തവ കാളിദാസന്‍”
ഇതിനു മുന്‍പിലെ 3 വരി വായനക്കാര്‍ ഭാവനക്കനുസ്സരിച്ച് പൂരിപ്പിക്കണം.
ഒരു വിദ്വാന്‍ എഴുതിയതിങ്ങനെ.

“പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
തട്ടിന്‍പുറത്താശു മൃഗാധിരാജന്‍
കട്ടാളവര്‍ഗ്ഗത്തില്‍ കാപ്പിരി കാമദേവന്‍
കട്ടക്കയം ക്രൈസ്തവ കാളിദാസന്‍”

4/07/2006 05:38:00 PM  
At 4/07/2006 05:49:00 PM, Blogger ഉമേഷ്::Umesh ഇങ്ങനെ എഴുതി:...

അരവിന്ദാ,

“കട്ടപ്പുറം” അല്ല “കട്ടക്കയം” ആണു്. “ശ്രീയേശുവിജയം” മഹാകാവ്യം എഴുതിയ കട്ടക്കയം ചെറിയാന്‍ മാപ്പിളയെ ബഹുമാനിച്ചുകൊണ്ടുള്ള ഒരു സമസ്യയായിരുന്നു അതു്.

കട്ടക്കയത്തിനെ പ്രകീര്‍ത്തിച്ചുകൊണ്ടു് ഒരുപാടു പൂരണങ്ങള്‍ ഇതിനുണ്ടായെങ്കിലും പ്രശസ്തമായതു് അദ്ദേഹത്തെയും ക്രിസ്തീയസമുദായത്തെയും അവഹേളിക്കുന്ന താഴെക്കൊടുക്കുന്ന പൂരണം മാത്രമാണു്.


പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
തട്ടിന്‍പുറത്താഖു മൃഗാധിരാജന്‍
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍
കട്ടക്കയം ക്രൈസ്തവകാളിദാസന്‍


(ആഖു = എലി, ആഖുഭുക്കു് = പൂച്ച)

ഇതു നൂറുനൂറ്റിയിരുപതു കൊല്ലം മുമ്പുള്ള കാര്യം. കവിതയും സാഹിത്യവും ചില പ്രത്യേക വരേണ്യവര്‍ഗ്ഗങ്ങളൂടെ കുത്തകയാണെന്നു കരുതിയ ഏതോ ഒരു കവി എഴുതിയതു്.

പക്ഷേ, ഇന്നും പ്രസക്തമായ ഒരു കാര്യമുണ്ടു്. അല്ലെങ്കില്‍ വേണ്ടാ, അതൊരു പ്രത്യേക പോസ്റ്റായിടാം. അടിക്കുറിപ്പു് അങ്ങനെ തന്നെ പോകട്ടേ.

വിശ്വം, കഴിഞ്ഞാഴ്ച ഒന്നും കിട്ടിയില്ല എന്നു പറയുന്നതു ശരിയല്ല. നല്ല ഒന്നും കിട്ടിയില്ല എന്നതാണു ശരി. ഞാനും ഒരെണ്ണം അയച്ചിരുന്നേ :-)

4/07/2006 05:49:00 PM  
At 4/07/2006 05:52:00 PM, Blogger ഉമേഷ്::Umesh ഇങ്ങനെ എഴുതി:...

അരവിന്ദിന്റെ പിന്നത്തെ കമന്റു കാണുന്നതിനു മുമ്പു് അയച്ചതാണു് എന്റെ കമന്റ്. സംഭവം അതു തന്നെ. അരവിന്ദേ, “ആശു” അല്ല, “ആഖു” ആണു്.

ആശു = പെട്ടെന്നു്
ആഖു = എലി

4/07/2006 05:52:00 PM  
At 4/07/2006 05:56:00 PM, Blogger അരവിന്ദ് :: aravind ഇങ്ങനെ എഴുതി:...

ഉമേഷ്‌ജീ മലയാളത്തിന്റെ മഹാരത്നമേ..
തിരുത്തിയതിന് നന്ദി.
പണ്ടു കേട്ട ഒരു കഥ ഓര്‍ത്തെഴുതിയതാണ്.
അത് ഒരു വിഭാഗത്തിനെ അവഹേളീക്കുന്നതായി ആള്‍ക്കാര്‍ക്ക് അന്നും ഇന്നും തോന്നിയോ?
പള്ളികളില്‍ ഉപയോഗിക്കുന്ന വികല മലയാളം പണ്ടേ ഫേയ്മസ് അല്ലേ? കൃസ്ത്യാനികളായ പലരും അതിനെ വിമര്‍ശ്ശിച്ചിട്ടുമില്ലേ?
കട്ടക്കയത്തിന്റെ കാര്യത്തില്‍ സാഹിത്യമേന്മ എന്നതിലുപരി മതം ഒരു ഫാക്‍ടര്‍ ആയി വന്നുവോ?

അതിനെക്കുറിച്ച് പറഞ്ഞതും ഈ വരികള്‍ ചൊല്ലിത്തനതും എന്റെ പ്രിന്‍സിയായ ശ്രീ സെബാസ്റ്റ്യന്‍ സാറായിരുന്നു.

കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ടേ..

4/07/2006 05:56:00 PM  
At 4/07/2006 07:16:00 PM, Blogger ഉമേഷ്::Umesh ഇങ്ങനെ എഴുതി:...

കട്ടക്കയത്തിന്റെ “ശ്രീയേശുവിജയം” മഹത്തായ ഒരു കൃതിയാണു്. പന്തളത്തിന്റെ “രുക്മാംഗദചരിത”ത്തെക്കാളും, വള്ളത്തോളിന്റെ “ചിത്രയോഗ”ത്തെക്കാളും മഹത്തായ മഹാകാവ്യം. ക്രിസ്ത്യാനികള്‍ക്കു മഹാകാവ്യങ്ങളും മറ്റു മതക്കാര്‍ക്കു ക്രിസ്തുചരിതവും അലര്‍ജിയായിരുന്നതുകൊണ്ടു് അതു് പ്രശസ്തമായില്ല എന്നു മാത്രം. പി. സി. ദേവസ്യയുടെ “ക്രിസ്തുഭാഗവതം” എന്ന മഹത്തായ സംസ്കൃതകാവ്യത്തിനും ഈ ദുര്‍ഗ്ഗതി സംഭവിച്ചിട്ടുണ്ടു്.

പിന്നെ, ഞാന്‍ എഴുതാനുദ്ദേശിച്ചതു്, ഹിന്ദുക്കള്‍ പൊതുവേ പദ്യത്തിലും ക്രിസ്ത്യാനികള്‍ (മുസ്ലീങ്ങളും) പൊതുവേ ഗദ്യത്തിലും, മുസ്ലീങ്ങള്‍ പൊതുവേ പാട്ടിലും (അതുപൊലെയുള്ള മറ്റു കലകളിലും) മികച്ചുനില്‍ക്കുന്നതായി കാണാം. മലയാളസാഹിത്യകാരന്മാരെ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും. എനിക്കു തോന്നുന്നതു് ഇതു് മതപരമായ സാഹചര്യങ്ങള്‍ കൊണ്ടാണെന്നാണു്.

ഹിന്ദുക്കളുടെ പ്രാര്‍ത്ഥനകള്‍ അധികവും പദ്യത്തിലാണു്. ക്രിസ്ത്യാനികളുടേതു ഗദ്യത്തിലും. ഇതു ചെറുപ്പം മുതലേ കേള്‍ക്കുന്നതു കൊണ്ടാവണം. ആലോചിക്കേണ്ട വിഷയം തന്നെ.

4/07/2006 07:16:00 PM  

Post a Comment

ഈ ലേഖനത്തിലേക്കുള്ള കണ്ണികള്‍:

Create a Link

<< Home