Wednesday, March 15, 2006

തുടങ്ങാം. അല്ലേ?

സുഹൃത്തുക്കളേ,

അരവിന്ദിന്റെ അഭിപ്രായം ആണ് ഈ ബ്ലോഗിന്റെ പിറവിക്ക് പ്രചോദനം ആയത്. ബ്ലോഗ് തുടങ്ങാമെന്ന് തീരുമാനിച്ചപ്പോള്‍ നിങ്ങള്‍ എല്ലാവരും തന്ന പിന്തുണയുടെ സംതൃപ്തിയും കൊണ്ടാണ് ഇതിന് തുടക്കം കുറിക്കുന്നത്. ഇത് ഒരു കൂട്ടായ്മ ബ്ലോഗാണ്. നിങ്ങള്‍ ഓരോരുത്തരും കാണിച്ച ഉത്സാഹം ഈ ബ്ലോഗിന്റെ വളര്‍ച്ചയോടൊപ്പം എന്നും ഉണ്ടാകുമെന്ന് കരുതട്ടെ. ഓരോരുത്തരും അയക്കുന്ന, സ്വന്തമായിട്ട് എടുത്ത ചിത്രങ്ങള്‍ വെച്ചാണ് ഇതിലെ ഓരോ പോസ്റ്റും തയ്യാറാക്കുക. അതുകൊണ്ട് തന്നെ എല്ലാവരുടെയും സഹകരണം ഒന്നു മാത്രം ആയിരിക്കും ഈ ബ്ലോഗിനെ ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ പോകുന്നത്.

ഇതിന് പക്ഷെ കുറച്ച് നിയമങ്ങള്‍ രൂപീകരിക്കാന്‍‍ നിങ്ങളുടെ വിലയേറിയ അഭിപ്രായം ആവശ്യമാണ്.

വേണമെന്ന് കരുതുന്ന നിയമങ്ങള്‍ ഇവയൊക്കെയാണ്.

1- ചിത്രങ്ങള്‍ അയക്കുന്നവര്‍ക്ക് അത് സ്വന്തമായിട്ട് എടുത്തതാണെന്ന് ഉറപ്പുണ്ടാവണം. കാരണം വേറെ ആരുടേയെങ്കിലും ചിത്രങ്ങള്‍ അനുവാദമില്ലാതെ ഇടുന്നത് ഈ ബ്ലോഗിനു ദോഷം ആവും.

2- ഞാനും ഈ ബ്ലോഗിന്റെ മേല്‍നോട്ടത്തില്‍ സഹായിക്കാമെന്നേറ്റ വിശ്വപ്രഭ, ഉമേഷ് എന്നിവരും തല്‍ക്കാലം അടിക്കുറിപ്പ് പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും. മെമ്പര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കേണ്ട അല്ലേ?

3- തല്‍ക്കാലം ഇതൊരു മത്സരത്തിന്റെ രൂപത്തില്‍ ആയിരിക്കില്ല. മുന്നോട്ട് പോകുംതോറും ഇതൊരു മത്സരമാക്കി സമ്മാനം നേടാന്‍ പോലും സാദ്ധ്യത ഉള്ള ഒന്നായിത്തീര്‍ക്കാന്‍ എല്ലാവരും ശ്രമിക്കണം.

4- ഇതില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിങ്ങള്‍ എല്ലാവരും കൂടെ തല്‍ക്കാലം എനിക്ക് അനുവദിച്ചു തരണം. കാരണം എല്ലാവരും ചിത്രങ്ങള്‍ അയക്കുകയും അഭിപ്രായം പറയുകയും ചെയ്താല്‍ അഭിപ്രായവ്യത്യാസത്തിന് ഇടവരും.

5- പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ കമന്റായി നിങ്ങള്‍ വെക്കുന്ന അടിക്കുറിപ്പില്‍ ഏറ്റവും മികച്ചതെന്ന് തോന്നുന്നത് പിന്നീട് ആ പോസ്റ്റിന്റെ ടൈറ്റില്‍ ആയി മാറും. അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബ്ലോഗിന്റെ മെമ്പര്‍മാര്‍ക്ക് നല്‍കുവാന്‍ നിങ്ങളുടെ അനുവാദം ആവശ്യമാണ്.

6- പോസ്റ്റ് ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന, നിങ്ങളുടെ കൈവശം ഉള്ള ചിത്രങ്ങള്‍ ഈ ബ്ലോഗിനു മാത്രമായുള്ള ഇ-മെയിലിലേക്ക് (chithramvichithram AT ജീമെയില്‍.കോം) നിങ്ങള്‍ക്ക് അയക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിച്ചുകൊണ്ട്.....

20 Comments:

At 3/16/2006 11:41:00 AM, Blogger സ്വാര്‍ത്ഥന്‍ ഇങ്ങനെ എഴുതി:...

സ്വാഗതം,
പ്രകൃതി ദൃശ്യങ്ങള്‍ മാത്രമേ പരിഗണിക്കുന്നുള്ളോ?
വികൃതി ദൃശ്യങ്ങളോ? :)
ആശംസകള്‍

3/16/2006 11:41:00 AM  
At 3/16/2006 11:58:00 AM, Blogger kumar © ഇങ്ങനെ എഴുതി:...

നന്നായിരിക്കട്ടെ!

3/16/2006 11:58:00 AM  
At 3/16/2006 12:15:00 PM, Blogger അരവിന്ദ് :: aravind ഇങ്ങനെ എഴുതി:...

പ്രിയ സൂ..
എന്റെ പേരു പരാമര്‍ശ്ശിച്ച്ത് കണ്ട് സന്തോഷം ആയീ ട്ടോ :-)) ഇത് യാതാര്‍ത്ഥ്യമാക്കിയതിനു 70% ക്രെഡിറ്റ് സൂവിനു തന്നെയാണു കേട്ടോ :-)
എല്ലാ ഭാവുകങ്ങളും നേരത്തെ തന്നതാണ്..ഒന്നൂടി പിടിച്ചോളൂ..
അപ്പോ ഇനി ഇതാവട്ടെ, ബൂലോഗത്തിലെ ഏറ്റവും ചൂടേറിയ ബ്ലോഗ്.:-)

3/16/2006 12:15:00 PM  
At 3/16/2006 12:32:00 PM, Blogger ചില നേരത്ത്.. ഇങ്ങനെ എഴുതി:...

ഇതൊരു മനോഹരമായ ആശയത്തിന്റെ സാക്ഷാല്‍ക്കാരം.
ഫൊട്ടൊ അയക്കുന്നതിനു മുമ്പൊരു കാമറ വാങ്ങട്ടെ,
ആശംസകള്‍!!

3/16/2006 12:32:00 PM  
At 3/16/2006 01:49:00 PM, Blogger .::Anil അനില്‍::. ഇങ്ങനെ എഴുതി:...

ആശയം രൂപപ്പെടുന്നതിനുമുമ്പ്തന്നെ സഭയും ആയി. സന്തോഷമായി.
അഭിപ്രായം: മത്സരമാക്കുന്ന കാലത്ത് തികച്ചും അണ്‍‌ബയസ്ഡ് ആയിട്ടുള്ള ജഡ്ജസ് ഉണ്ടാവണം.

3/16/2006 01:49:00 PM  
At 3/16/2006 01:52:00 PM, Blogger .::Anil അനില്‍::. ഇങ്ങനെ എഴുതി:...

ഈ ബ്ലോഗിനെപ്പറ്റി:
വേഡ് വെരിഫിക്കേഷന്‍ ഇല്ല
പിന്മൊഴിവഴിവഴിയുന്നില്ല.

3/16/2006 01:52:00 PM  
At 3/16/2006 03:04:00 PM, Blogger viswaprabha വിശ്വപ്രഭ ഇങ്ങനെ എഴുതി:...

Testing
പരീക്ഷണം

3/16/2006 03:04:00 PM  
At 3/16/2006 03:29:00 PM, Blogger സൂഫി ഇങ്ങനെ എഴുതി:...

പടമെവിടെ മക്കളേ...
പടമെവിടെ മക്കളേ...
പടത്തിന്നടിയില്‍ കുറിപ്പെഴുതാന്‍
പാര്‍ത്തിരിക്കുകയാണു ഞാന്‍..

3/16/2006 03:29:00 PM  
At 3/17/2006 01:30:00 PM, Blogger സു | Su ഇങ്ങനെ എഴുതി:...

സുഹൃത്തുക്കളേ,

4 സുഹൃത്തുക്കള്‍ ഉത്സാഹപൂര്‍വം ഫോട്ടോ അയച്ചുതന്നിട്ടുണ്ട്. അവര്‍ക്ക് നന്ദി.

2-3 ദിവസം കൂടെ കഴിഞ്ഞാല്‍ ആദ്യത്തെ ഫോട്ടോ നിങ്ങളുടെ അടിക്കുറിപ്പിന് തയ്യാറായി വരും. ഇനിയും ഫോട്ടോകള്‍ അയയ്ക്കാന്‍ താല്പര്യം നിങ്ങള്‍ക്ക് ഉണ്ടാകണം.

ഫോട്ടോ തെരഞ്ഞെടുക്കുന്നത് അതിന്റെ സങ്കേതികപരമായ മിഴിവ് നോക്കിയിട്ടല്ല. എന്തെങ്കിലും ആശയം അടങ്ങിയിട്ടുള്ളതായാല്‍ നല്ലത്. നല്ല അടിക്കുറിപ്പ് വെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് തെരഞ്ഞെടുക്കുക.

ചിലപ്പോള്‍ നേരെ വിപരീതം ആകാനും മതി. ഒറ്റനോട്ടത്തില്‍ അടിക്കുറിപ്പ് കണ്ടെത്താന്‍ സാദ്ധ്യതയില്ലാത്ത ചിത്രങ്ങളും നിങ്ങളുടെ മുന്നിലെത്തും. അവിടെയാണല്ലോ അടിക്കുറിപ്പ് മത്സരത്തിന് ചാന്‍സ് ഉള്ളത്.

ഞായറാഴ്ച ( 19-3-06) ന് ആദ്യ പോസ്റ്റ് വെക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ഫോട്ടോകള്‍ അയക്കുന്നവര്‍ ഉടനെ അയയ്ക്കൂ.

3/17/2006 01:30:00 PM  
At 3/18/2006 10:27:00 AM, Blogger വിശാല മനസ്കന്‍ ഇങ്ങനെ എഴുതി:...

സന്തോഷം. ഗംഭീരമായിത്തീരട്ടെ.

3/18/2006 10:27:00 AM  
At 3/18/2006 10:36:00 AM, Blogger ദേവന്‍ ഇങ്ങനെ എഴുതി:...

മംഗളം.

3/18/2006 10:36:00 AM  
At 3/18/2006 10:39:00 AM, Blogger സാക്ഷി ഇങ്ങനെ എഴുതി:...

ആശംസകള്‍!!

3/18/2006 10:39:00 AM  
At 3/18/2006 11:00:00 AM, Blogger യാത്രാമൊഴി ഇങ്ങനെ എഴുതി:...

അടിക്കുറിപ്പു സഭ അടിക്കു കോപ്പുണ്ടാക്കാനുള്ള സഭയാകാതെയിരിക്കട്ടെ എന്നാശംസിച്ചു കൊള്ളുന്നു.
മംഗളം.. മനോരമ!!

3/18/2006 11:00:00 AM  
At 3/18/2006 11:42:00 AM, Blogger സുധ ഇങ്ങനെ എഴുതി:...

കൂടുതലൊന്നും മനസ്സിലായില്ല സൂ.......
എന്നാലും “ആശംസകള്‍” നേരുന്നു.

3/18/2006 11:42:00 AM  
At 3/18/2006 11:54:00 AM, Blogger വക്കാരിമഷ്‌ടാ ഇങ്ങനെ എഴുതി:...

ആളുദബെസ്റ്റ്.. എന്റെ കണ്ട്രിബ്യൂഷൻ തപ്പട്ടെ. (ആദ്യം ഒരു കൈമറ വാങ്ങണം :( ഉള്ളതൊരുത്തനെ നാട്ടിൽ വെച്ചിട്ട് പോന്നു)

3/18/2006 11:54:00 AM  
At 3/18/2006 12:15:00 PM, Blogger സിദ്ധാര്‍ത്ഥന്‍ ഇങ്ങനെ എഴുതി:...

ഓ തുടങ്ങാം!

ഞാന്‍ റെഡി. കാമറയില്ല. അതെടുത്താല്‍ കൈ വിറക്കും. ആരെയെടുത്താലും അവരൊക്കെ ഷേയ്ക്കുമാരാവും. അതോണ്ടു്‌ കുറുപ്പാവാം. ന്നാ പിന്നെ തുടങ്ങ്വല്ലേ?

3/18/2006 12:15:00 PM  
At 3/18/2006 07:11:00 PM, Blogger ഇന്ദു | Indu ഇങ്ങനെ എഴുതി:...

കുറിപ്പെഴുതാന്‍ അരയും തലയും മുറുക്കി ഞാനും റെഡി, സു!

3/18/2006 07:11:00 PM  
At 3/19/2006 10:54:00 AM, Blogger കലേഷ്‌ കുമാര്‍ ഇങ്ങനെ എഴുതി:...

ആശംസകള്‍!
മംഗളം, കന്യക, ബാലമംഗളം!

3/19/2006 10:54:00 AM  
At 3/19/2006 03:47:00 PM, Blogger Sapna Anu B. George ഇങ്ങനെ എഴുതി:...

എന്റെ ലീഡറേ,ഞാനിതാ വരുന്നു. ഒരു സീറ്റെനിക്കും

3/19/2006 03:47:00 PM  
At 3/03/2012 04:16:00 PM, Blogger Junu ഇങ്ങനെ എഴുതി:...

nannayitund

3/03/2012 04:16:00 PM  

Post a Comment

ഈ ലേഖനത്തിലേക്കുള്ള കണ്ണികള്‍:

Create a Link

<< Home