പ്രകൃതി നല്ല ദൃശ്യങ്ങളൊരുക്കുന്നു...
കരവിരുതും മിഴിയറിവുമുള്ളോര് അതൊപ്പിയെടുക്കുന്നു....
എങ്കിലും ചിത്രത്തിനു മാറ്റു കൂടുന്നത് അതിനൊരു യോജിച്ച അടിക്കുറിപ്പുണ്ടാവുമ്പോഴല്ലേ?
Sunday, April 09, 2006
ലക്കം 4 -
രണ്ടുപേര്‍ പരസ്പരം അറിയാതെ അയച്ചുതന്ന രണ്ടു ചിത്രങ്ങള്‍ ഒരുമിച്ചാണ് ഇത്തവണ. രണ്ടിനും കൂടെ ഒരുമിച്ചുള്ള ഒരു അടിക്കുറിപ്പ് കണ്ടെത്തൂ.
കുറേ മുങ്ങാംകുഴിയിട്ടു നോക്കി.. ഒന്നും കിട്ടിയില്ല.. ഇനിയിപ്പോ ദേഹമെല്ലാം ഒന്നു മിനുക്കിയെടുക്കാം... താഴെ നോക്കൂ.. ഞാന്‍ എത്ര കഷ്ടപ്പെട്ടാ മുങ്ങാം കുഴിയിട്ടതെന്ന്.. എന്നിട്ടും അങ്ങോര്‍ വെറുതേ നോക്കിനിന്നതെയുള്ളൂ.ഇന്നെന്തായാലും അത്താഴപ്പട്ടിണികിടക്കട്ടെ... ങ്‌ഹും..
ഇന്നീ കോണ്‍ക്രീറ്റു് യുഗത്തില്,ചുട്ടു പഴുത്തുകിടക്കുന്ന ഇഷ്ടിക പാകിയ നിരത്തില് പാദങ്ങള് ഉരുകിയൊലിച്ച്, ഒരു തുള്ളി വെള്ളത്തിനായ് ദാഹിച്ച് വലഞ്ഞു നില്‍ക്കുമ്പോള്,കുളത്തിലും,പുഴയിലും, തന്റെ പ്രിയതമനുമൊത്ത്, ആവോളം മുങ്ങാംകുഴിയിട്ടും, നീന്തിതുടിച്ചും കഴിഞ്ഞിരുന്ന ആ നല്ല ഇന്നലെകളെ കുറിച്ച് ഓര്‍ത്തപ്പോള് അറിയാതെ കണ്ണുകള് നിറഞ്ഞുപോയത് മറ്റാരും കാണാതിരിക്കുവാന് മുഖം കുനിക്കേണ്ട് അവസ്ഥ മറ്റൊരു പ്രവാസിക്കല്ലെ അറിയൂ.
സു, വിശ്വം, ഉമേഷ്ജി ഇവരെല്ലാം ഇതുപേക്ഷിച്ചു പോയ മട്ടാണല്ലോ?
ലക്കം നാലിലെ രണ്ടാമത്തെ പടം ഞാന്‍ അയച്ചതായിരുന്നു. ഇവിടെ വന്ന അടിക്കുറിപ്പുകള്‍ എല്ലാം കൊള്ളാം. ആദ്യ പടത്തിന്റെ ആളാരാണെന്ന് ഒരു പിടിയുമില്ലാത്തതുകൊണ്ട് ഞാന്‍ ഏകപക്ഷീയമായ ഒരു തിരഞ്ഞെടുപ്പിനു മുതിരുന്നില്ല. എല്ലാവര്‍ക്കും നന്ദി!
18 Comments:
ലക്കം - 4
അടിക്കുറിപ്പുകള്‍ പോന്നോട്ടെ.
കൂടെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും.
പൂവന്‍ ചേട്ടനെ കണ്ട് നാണം അഭിനയിച്ച് നമ്രശിരസ്‌കോദ്കര്‍ ആയി നടന്നു നോക്കിയതാ..
...
ഉച്ചി ഇടിച്ചു വെള്ളത്തില്‍ വീണുപോയി.
കുറേ മുങ്ങാംകുഴിയിട്ടു നോക്കി.. ഒന്നും കിട്ടിയില്ല.. ഇനിയിപ്പോ ദേഹമെല്ലാം ഒന്നു മിനുക്കിയെടുക്കാം... താഴെ നോക്കൂ.. ഞാന്‍ എത്ര കഷ്ടപ്പെട്ടാ മുങ്ങാം കുഴിയിട്ടതെന്ന്.. എന്നിട്ടും അങ്ങോര്‍ വെറുതേ നോക്കിനിന്നതെയുള്ളൂ.ഇന്നെന്തായാലും അത്താഴപ്പട്ടിണികിടക്കട്ടെ... ങ്‌ഹും..
ഇന്നീ കോണ്‍ക്രീറ്റു് യുഗത്തില്,ചുട്ടു പഴുത്തുകിടക്കുന്ന ഇഷ്ടിക പാകിയ നിരത്തില് പാദങ്ങള് ഉരുകിയൊലിച്ച്, ഒരു തുള്ളി വെള്ളത്തിനായ് ദാഹിച്ച് വലഞ്ഞു നില്‍ക്കുമ്പോള്,കുളത്തിലും,പുഴയിലും, തന്റെ പ്രിയതമനുമൊത്ത്, ആവോളം മുങ്ങാംകുഴിയിട്ടും, നീന്തിതുടിച്ചും കഴിഞ്ഞിരുന്ന ആ നല്ല ഇന്നലെകളെ കുറിച്ച് ഓര്‍ത്തപ്പോള് അറിയാതെ കണ്ണുകള് നിറഞ്ഞുപോയത് മറ്റാരും കാണാതിരിക്കുവാന് മുഖം കുനിക്കേണ്ട് അവസ്ഥ മറ്റൊരു പ്രവാസിക്കല്ലെ അറിയൂ.
കുറുമാന്‍
ദൈവമേ..സിസേറിയന്‍ നടത്തിയ സ്റ്റിച്ചൊക്കെ ഉണങ്ങിയോ ആവോ..നോക്കട്ടെ.
അങ്ങേര്‍ക്ക് ചുമ്മാ നീന്തിയാല്‍ മതിയല്ലോ..സ്റ്റിച്ക് നനക്കരുത് എന്നാ ഡോക്ടര്‍ പറഞ്ഞേക്കണേ..അത് നനക്കാതെ നീന്താനുള്ള പാടെനിക്കറിയാം!. ഇനി ഇങ്ങോട്ട് വരട്ടെ, ശൃംഗരിച്ചോണ്ട്.
ശാന്തേ കുളികഴിഞ്ഞീറന്‍ പപ്പൊതുക്കി...
ചീ ചീ...
മുങ്ങാംകുഴിയിടുമ്പോള്‍ മാറിലേക്കു കള്ള കണ്ണിടുന്നോ?.
ശ്രീമദ് താറാനാഥാനന്ദസ്വാമികളുടെ ഇന്നത്തെ പൊതുപരിപാടി:
9:00 നാഭീധ്യാനം
12:00 ജലക്രീഡ, ഉച്ചഭക്ഷണം, ശീര്‍ഷാസനം
അയ്യോ! എന്റെ പാദസരം പോയേ!! (നോക്കിനിക്കാതെ ഒന്നു തപ്പാന്‍!)
അയ്യേ പടം പിടുത്തക്കാരവിടുണ്ടായിരുന്നോ? ഇനി ഞാനെങ്ങനെ ആളുകളുടെ മുഖത്തു നോക്കും!
സു, വിശ്വം, ഉമേഷ്ജി ഇവരെല്ലാം ഇതുപേക്ഷിച്ചു പോയ മട്ടാണല്ലോ?
ലക്കം നാലിലെ രണ്ടാമത്തെ പടം ഞാന്‍ അയച്ചതായിരുന്നു. ഇവിടെ വന്ന അടിക്കുറിപ്പുകള്‍ എല്ലാം കൊള്ളാം. ആദ്യ പടത്തിന്റെ ആളാരാണെന്ന് ഒരു പിടിയുമില്ലാത്തതുകൊണ്ട് ഞാന്‍ ഏകപക്ഷീയമായ ഒരു തിരഞ്ഞെടുപ്പിനു മുതിരുന്നില്ല.
എല്ലാവര്‍ക്കും നന്ദി!
അടുത്ത ലക്കമെങ്കിലും വല്ലതും നടക്കുമോ?
യെന്റെ കൂടെ നിന്ന അവളിപ്പോ ലവന്റെ കൂടെ കൊളത്തിലെത്തിയാ?
ഞാന്‍ കണ്ണടച്ചേക്കാം..ഇവരൊക്കെ വെള്ളത്തിലറിങ്ങിയോന്നു അമ്മ ചോദിച്ചാല്‍ ,"ഞാന്‍ കണ്ടില്ല" എന്നു പറയാലോ.
2-ആമത്തെ പടത്തിന് -- “ഓ, ലങ്ങേര് മീനുകളുടെ കല്യാണത്തിന്റെ ഫോട്ടോഗ്രാഫറാണെന്നേ”
[ഇതുവരെയുള്ളതില്‍ അരവിന്ദന്റെ entry-ക്കാണ്‍ എന്റെ വോട്ട്.]
ആദ്യത്തേതിന് :- എന്നെ മണക്കുന്നുണ്ടോ ആവോ???
രണ്ടാമത്തേതു :- ഞാന്‍ വല്ലപ്പോഴുമേ കുളിക്കാറുള്ളു എന്നു വച്ച് ഇങ്ങേരെന്തിനാ എന്റെ നേരെ തന്നെ നോക്കുന്നത്??
ബിന്ദൂച്ചിയേയ്... ആത്മഗതം ഇവിടെ കമന്റ്റ് ആയിട്ടെടുക്കാന്‍ തുടങ്ങിയാ ??? അതെപ്പാ ??? :പി
ആദി ഗഡ്യേ...കലക്കീട്ട്ണ്ട് ട്ട്രാ... :)
" ഒരു മണവാട്ടി എഫക്റ്റ്..”( 1 )
“ ഇപ്പം അകത്തും പൊറത്തും ‘ വെള്ളമായി ‘ "( 2 )
അക്ബര്‍ ബുക്സിലേക്ക് നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
Post a Comment
ഈ ലേഖനത്തിലേക്കുള്ള കണ്ണികള്‍:
Create a Link
<< Home