പ്രകൃതി നല്ല ദൃശ്യങ്ങളൊരുക്കുന്നു...
കരവിരുതും മിഴിയറിവുമുള്ളോര് അതൊപ്പിയെടുക്കുന്നു....
എങ്കിലും ചിത്രത്തിനു മാറ്റു കൂടുന്നത് അതിനൊരു യോജിച്ച അടിക്കുറിപ്പുണ്ടാവുമ്പോഴല്ലേ?
ഈ ചിത്രത്തിന്റെ ഉടമ തുളസി ആണ്. തന്റെ ചിത്രത്തിന് യോജിച്ച അടിക്കുറിപ്പ് തുളസി തെരഞ്ഞെടുക്കുന്നതായിരിക്കും.
തുളസി അടിക്കുറിപ്പ് തെരഞ്ഞെടുത്ത് ഈ ബ്ലോഗിന്റെ മെയില്‍ ഐഡിയില്‍ ഉടനെ അറിയിക്കുമെന്ന് കരുതുന്നു.
ലക്കം-2 ന്റെ അടിക്കുറിപ്പ് തെരഞ്ഞെടുക്കേണ്ടത് സൂഫിയാണ്. സൂഫി അത് തെരഞ്ഞെടുത്ത് ഉടനെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ബ്ലോഗിന്റെ കാര്യങ്ങളെപ്പറ്റി അരവിന്ദ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അരവിന്ദന് ചെയ്തപോലെ മറ്റുള്ളവരും പ്രതികരണങ്ങള്‍ അറിയിക്കും എന്ന് വിശ്വസിക്കുന്നു.
ഈ ചിത്രത്തിന്റെ ഉടമ തുളസിയുടെ അഭിപ്രായപ്രകാരം ബ്ലോഗിന്റെ മെമ്പര്‍മാര്‍ തന്നെ ഇതിന്റെ അടിക്കുറിപ്പ് തെരഞ്ഞെടുത്തിരിക്കുകയാണ്.
ഇതിനു ഏറ്റവും യോജിച്ച അടിക്കുറിപ്പായി കണ്ടെത്തിയിരിക്കുന്നത് യാത്രാമൊഴിയുടെ “വെയില്വീണുറങ്ങുമീ വഴിത്താരനീളെയെന്നോര്മ്മകള് ഓരോന്നുമിലകളായ് പൊഴിയുന്നു. വഴിപ്പച്ച തേടിയലഞ്ഞൊരെന്‍ ജീവിതം പതിവുപോല്‍ വിജനമാകുന്നു. ഇനിയെത്ര പകല്ദൂരമെന്നറിയാതെ.. ഇനിയെത്ര തണല്ദൂരമെന്നറിയാതെ..
ഇത്രയും മനോഹരമായ ദൃശ്യം പകര്‍ത്തിയ തുളസിക്കും ഇവിടെ ഇതുപോലെ അടിക്കുറിപ്പിടാന്‍ പ്രേരിപ്പിച്ച ഉമേഷ്ജിക്കും, ഇതിന്റെ അണിയറപ്രവര്‍ത്തകരായ വിശ്വം, സു എന്നിവര്‍ക്കും വളരെ നന്ദി.
19 Comments:
അടിക്കുറിപ്പുകള്‍ പോന്നോട്ടേ....
നല്ല ചിത്രം. ആരാണീ കാഴ്ചകണ്ടത്? ഈ കണ്ണിന്റെ ഉടമയെ അറിയാനുള്ള അവകാശം ഈ സഭയില്‍ ഉണ്ടോ?
ആരണ്യകം
ആദവും ഹൌവ്വയും വാഴുന്ന തോട്ടം
കിട്ടിപ്പോയ്... അടിക്കുറുപ്പ്സഭയിലെ ഫോട്ടോക്ഷാമം തല്ക്കാലത്തേയ്ക്ക് തീര്‍ക്കാന്‍ ഇതാ
ഒന്ന് ;-)
അതിനിയെങ്ങാനും ഉമേഷ്ജി ആണോ..?
എന്തായാലും ആ ഫോട്ടോ ഫ്രെയിം ചെയ്യിക്കാൻ പറ്റില്ല. പല്ല് ചില്ലേൽ മുട്ടും.
സിബ്വേ, എന്നാലും ഈ ചതി വേണ്ടായിരുന്നു :-)
ഫ്രെയിം ചെയ്യാന്‍ വേറേ പടം തരാം വക്കാരീ :-)
ഹ ഹ ഹ.
വക്കാരീ....
(:^D
വരുവാനില്ലാരുമീ വിജനമാമീവഴിക്കറിയാമതെന്നാലും...
അളിയോ, വഴി തെറ്റിയോാന്നൊരു സംശയം? നമ്മളിങ്ങോട്ടു പോന്നപ്പം ഈ വഴി തലതിരിച്ചല്യോ കിടന്നിരുന്നേ??
"മോനേ സീതീ, അനക്ക് ബെല്യാവുമ്പൊ ആരാകണം?"
"യ്ക്ക് ഇക്കണ്ട കാടോക്കെ വെട്ടിവെളുപ്പിക്കുന്ന ബെല്യൊരു മനിശനാവണം വാപ്പാ."
വരാന്‍ പോകുന്നത് ഈ വഴിയും വന്നേക്കാം.
“എത്തിനോക്കട്ടെ ഞാനെന്‍ ബാല്യകൌമാരങ്ങളിലേയ്ക്കീ പച്ചിലച്ചാര്ത്തിലൂടെയീതണല്വഴിയിലൂടെ”
അതിശയപ്പെടേണ്ട ചങ്ങായീ, ഇതന്നെ ആഫ്രിക്കയിലെ നാഷണല്‍ ഹൈവേ!
വെയില്വീണുറങ്ങുമീ
വഴിത്താരനീളെയെന്നോര്മ്മകള്
ഓരോന്നുമിലകളായ് പൊഴിയുന്നു.
വഴിപ്പച്ച തേടിയലഞ്ഞൊരെന്‍ ജീവിതം
പതിവുപോല്‍ വിജനമാകുന്നു.
ഇനിയെത്ര പകല്ദൂരമെന്നറിയാതെ..
ഇനിയെത്ര തണല്ദൂരമെന്നറിയാതെ..
സുഹൃത്തുക്കളേ,
അടിക്കുറിപ്പ് വെച്ച എല്ലാവര്ക്കും നന്ദി.
ഈ ചിത്രത്തിന്റെ ഉടമ തുളസി ആണ്. തന്റെ ചിത്രത്തിന് യോജിച്ച അടിക്കുറിപ്പ് തുളസി തെരഞ്ഞെടുക്കുന്നതായിരിക്കും.
തുളസി അടിക്കുറിപ്പ് തെരഞ്ഞെടുത്ത് ഈ ബ്ലോഗിന്റെ മെയില്‍ ഐഡിയില്‍ ഉടനെ അറിയിക്കുമെന്ന് കരുതുന്നു.
ലക്കം-2 ന്റെ അടിക്കുറിപ്പ് തെരഞ്ഞെടുക്കേണ്ടത് സൂഫിയാണ്. സൂഫി അത് തെരഞ്ഞെടുത്ത് ഉടനെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ബ്ലോഗിന്റെ കാര്യങ്ങളെപ്പറ്റി അരവിന്ദ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അരവിന്ദന് ചെയ്തപോലെ മറ്റുള്ളവരും പ്രതികരണങ്ങള്‍ അറിയിക്കും എന്ന് വിശ്വസിക്കുന്നു.
ഹലോ..സൂ, വിശ്വം, ഉമേഷ് ജീ
നിങ്ങളു മൂന്നുപേരും കൂടെ ഒരു കുറിപ്പ് തെരെഞ്ഞെടുത്ത് ലക്കം 2, ലക്കം 3 എന്നീ പെന്റ്റിംഗ് മത്സരങ്ങള്‍ ക്ലോസ്
ചെയ്യാനപേക്ഷ.
മനുഷേനെ വടിയാക്കരുത്.
ഈ ചിത്രത്തിന്റെ ഉടമ തുളസിയുടെ അഭിപ്രായപ്രകാരം ബ്ലോഗിന്റെ മെമ്പര്‍മാര്‍ തന്നെ ഇതിന്റെ അടിക്കുറിപ്പ് തെരഞ്ഞെടുത്തിരിക്കുകയാണ്.
ഇതിനു ഏറ്റവും യോജിച്ച അടിക്കുറിപ്പായി കണ്ടെത്തിയിരിക്കുന്നത് യാത്രാമൊഴിയുടെ
“വെയില്വീണുറങ്ങുമീ
വഴിത്താരനീളെയെന്നോര്മ്മകള്
ഓരോന്നുമിലകളായ് പൊഴിയുന്നു.
വഴിപ്പച്ച തേടിയലഞ്ഞൊരെന്‍ ജീവിതം
പതിവുപോല്‍ വിജനമാകുന്നു.
ഇനിയെത്ര പകല്ദൂരമെന്നറിയാതെ..
ഇനിയെത്ര തണല്ദൂരമെന്നറിയാതെ..
എന്നതാണ്.
യാത്രാമൊഴിയ്ക്ക് അഭിനന്ദനങ്ങള്‍.
ഇത്രയും മനോഹരമായ ദൃശ്യം പകര്‍ത്തിയ തുളസിക്കും
ഇവിടെ ഇതുപോലെ അടിക്കുറിപ്പിടാന്‍ പ്രേരിപ്പിച്ച ഉമേഷ്ജിക്കും, ഇതിന്റെ അണിയറപ്രവര്‍ത്തകരായ വിശ്വം, സു എന്നിവര്‍ക്കും വളരെ നന്ദി.
Post a Comment
ഈ ലേഖനത്തിലേക്കുള്ള കണ്ണികള്‍:
Create a Link
<< Home