Sunday, April 09, 2006

ലക്കം 4 -



രണ്ടുപേര്‍ പരസ്പരം അറിയാതെ അയച്ചുതന്ന രണ്ടു ചിത്രങ്ങള്‍ ഒരുമിച്ചാണ് ഇത്തവണ. രണ്ടിനും കൂടെ ഒരുമിച്ചുള്ള ഒരു അടിക്കുറിപ്പ് കണ്ടെത്തൂ.

Saturday, April 01, 2006

“വെയില്‍‌വീണുറങ്ങുമീ വഴിത്താരനീളെയെന്നോര്‍മ്മകള്‍"

Friday, March 24, 2006

ലക്കം 2 -



(click on the picture to zoom)

ആരായിരിക്കും?

നിങ്ങളുടെ ഉത്സാഹത്തിന്റെയും കൂട്ടായ്മയുടേയും ഫലമായി ഇവിടെ നിങ്ങള്‍ വെച്ച അടിക്കുറിപ്പുകളുടെ തെരഞ്ഞെടുപ്പിന് തുടക്കമായി. കൂട്ടായ്മബ്ലോഗ് എന്നൊരൊറ്റ കാരണം കൊണ്ടു തന്നെ നിങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് ചിത്രത്തിനു ഏറ്റവും യോജിച്ച അടിക്കുറിപ്പ് തെരഞ്ഞെടുക്കാന്‍ ഉള്ള അവകാശം നമുക്കെല്ലാവര്‍ക്കും കൂടെ ചിത്രം അയച്ച ആളിനെ ഏല്‍പ്പിക്കാമെന്നാണ് തോന്നുന്നത്.

ആ ചിത്രത്തിന്റെ ഉടമസ്ഥന്‍ അതിന് അടിക്കുറിപ്പ് തെരഞ്ഞെടുക്കുന്നതും കാത്തിരിക്കാം. അതിനോടോപ്പം തന്നെ പുതിയ ചിത്രത്തിന്റെ അടിക്കുറിപ്പ് കണ്ടെത്തുകയും ചെയ്യാം.

(ഈ ചിത്രത്തിന്റെ ഉടമസ്ഥന്‍ ചിത്രത്തിന് ഏറ്റവും യോജിച്ച അടിക്കുറിപ്പ് തെരഞ്ഞെടുക്കുകയും അത് ഈ ബ്ലോഗിന്റെ ഇ-മെയില്‍ വിലാസത്തില്‍ അയക്കുകയും ചെയ്യുവാന്‍ താത്പര്യപ്പെടുന്നു.)

Saturday, March 18, 2006

1. “ഇനി സീതേം കണ്ടു്‌ മോതിരോം കൊടുത്തു്‌ ...”



ദേ ഫോട്ടോ വന്നു. ഇനി അടിക്കുറിപ്പുകള്‍ പോന്നോട്ടെ.

അടുത്ത ശനിയാഴ്ച്ച വരെ വരുന്നതില്‍ വെച്ച് ഏറ്റവും മികച്ചതെന്നു തോന്നുന്ന അടിക്കുറിപ്പ് ഈ ചിത്രത്തിന്റെ തലക്കുറിപ്പായി മാറും!

Wednesday, March 15, 2006

തുടങ്ങാം. അല്ലേ?

സുഹൃത്തുക്കളേ,

അരവിന്ദിന്റെ അഭിപ്രായം ആണ് ഈ ബ്ലോഗിന്റെ പിറവിക്ക് പ്രചോദനം ആയത്. ബ്ലോഗ് തുടങ്ങാമെന്ന് തീരുമാനിച്ചപ്പോള്‍ നിങ്ങള്‍ എല്ലാവരും തന്ന പിന്തുണയുടെ സംതൃപ്തിയും കൊണ്ടാണ് ഇതിന് തുടക്കം കുറിക്കുന്നത്. ഇത് ഒരു കൂട്ടായ്മ ബ്ലോഗാണ്. നിങ്ങള്‍ ഓരോരുത്തരും കാണിച്ച ഉത്സാഹം ഈ ബ്ലോഗിന്റെ വളര്‍ച്ചയോടൊപ്പം എന്നും ഉണ്ടാകുമെന്ന് കരുതട്ടെ. ഓരോരുത്തരും അയക്കുന്ന, സ്വന്തമായിട്ട് എടുത്ത ചിത്രങ്ങള്‍ വെച്ചാണ് ഇതിലെ ഓരോ പോസ്റ്റും തയ്യാറാക്കുക. അതുകൊണ്ട് തന്നെ എല്ലാവരുടെയും സഹകരണം ഒന്നു മാത്രം ആയിരിക്കും ഈ ബ്ലോഗിനെ ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ പോകുന്നത്.

ഇതിന് പക്ഷെ കുറച്ച് നിയമങ്ങള്‍ രൂപീകരിക്കാന്‍‍ നിങ്ങളുടെ വിലയേറിയ അഭിപ്രായം ആവശ്യമാണ്.

വേണമെന്ന് കരുതുന്ന നിയമങ്ങള്‍ ഇവയൊക്കെയാണ്.

1- ചിത്രങ്ങള്‍ അയക്കുന്നവര്‍ക്ക് അത് സ്വന്തമായിട്ട് എടുത്തതാണെന്ന് ഉറപ്പുണ്ടാവണം. കാരണം വേറെ ആരുടേയെങ്കിലും ചിത്രങ്ങള്‍ അനുവാദമില്ലാതെ ഇടുന്നത് ഈ ബ്ലോഗിനു ദോഷം ആവും.

2- ഞാനും ഈ ബ്ലോഗിന്റെ മേല്‍നോട്ടത്തില്‍ സഹായിക്കാമെന്നേറ്റ വിശ്വപ്രഭ, ഉമേഷ് എന്നിവരും തല്‍ക്കാലം അടിക്കുറിപ്പ് പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും. മെമ്പര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കേണ്ട അല്ലേ?

3- തല്‍ക്കാലം ഇതൊരു മത്സരത്തിന്റെ രൂപത്തില്‍ ആയിരിക്കില്ല. മുന്നോട്ട് പോകുംതോറും ഇതൊരു മത്സരമാക്കി സമ്മാനം നേടാന്‍ പോലും സാദ്ധ്യത ഉള്ള ഒന്നായിത്തീര്‍ക്കാന്‍ എല്ലാവരും ശ്രമിക്കണം.

4- ഇതില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിങ്ങള്‍ എല്ലാവരും കൂടെ തല്‍ക്കാലം എനിക്ക് അനുവദിച്ചു തരണം. കാരണം എല്ലാവരും ചിത്രങ്ങള്‍ അയക്കുകയും അഭിപ്രായം പറയുകയും ചെയ്താല്‍ അഭിപ്രായവ്യത്യാസത്തിന് ഇടവരും.

5- പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ കമന്റായി നിങ്ങള്‍ വെക്കുന്ന അടിക്കുറിപ്പില്‍ ഏറ്റവും മികച്ചതെന്ന് തോന്നുന്നത് പിന്നീട് ആ പോസ്റ്റിന്റെ ടൈറ്റില്‍ ആയി മാറും. അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബ്ലോഗിന്റെ മെമ്പര്‍മാര്‍ക്ക് നല്‍കുവാന്‍ നിങ്ങളുടെ അനുവാദം ആവശ്യമാണ്.

6- പോസ്റ്റ് ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന, നിങ്ങളുടെ കൈവശം ഉള്ള ചിത്രങ്ങള്‍ ഈ ബ്ലോഗിനു മാത്രമായുള്ള ഇ-മെയിലിലേക്ക് (chithramvichithram AT ജീമെയില്‍.കോം) നിങ്ങള്‍ക്ക് അയക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിച്ചുകൊണ്ട്.....